കൽപ്പറ്റ:
വിമൻ ചേംബർ ഓഫ് കൊമേഴ്സ് ` ഛായാമുഖി 2023’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള ബുധനാഴ്ച്ച തുടങ്ങും. കൽപ്പറ്റ എൻ.എം ഡി സി ഹാളിൽ ഒരുക്കുന്ന മേളയുടെ ഉത്ഘാടനം എം.എൽ.എ ടി.സിദ്ധീഖ് നിർവഹിക്കും. ഏപ്രിൽ 5 മുതൽ ഏഴു വരെ നടക്കുന്ന മേളയിൽ വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളാണ് ഇടം പിടിയ്ക്കുക. വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും വിപണനം ചെയ്യാനുമുള്ള സ്ഥിരം വേദിയാക്കി `ഛായാമുഖിയെ’ മാറ്റുമെന്ന് സംഘാടകർ പറഞ്ഞു. വിമൻ ചേംബർ ഓഫ് കൊമേഴ്സിന്റെ പുതിയ ലോഗോ ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ മുജീബ് കേയം തൊടി അനാവരണം ചെയ്യും. എല്ലാ വർഷവും വനിതകളുടെ പ്രദർശന മേള സംഘടിപ്പിക്കാനാണ് സംഘാടകർ തീരുമാനിച്ചിട്ടുള്ളത്.
രാവിലെ പത്തു മുതൽരാത്രി ഏഴു വരെയാണ് മേള നടക്കുക എന്ന് സംഘാടകർ അറിയിച്ചു.വനിതകൾക്ക് വേണ്ടി വനിതകളുടെ വാണിജ്യ സംഘടന ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പ്രദർശന മേള വയനാട്ടിൽ സംഘടിപ്പിക്കുന്നത്. ടൂറിസം , ആയുർവ്വേദം , സന്ദര്യ വർധക ഉൽപ്പന്നങ്ങൾ, ഭക്ഷ്യ സംസ്കരണം,ഡയറി , സ്ത്രീ സൗഹൃദ ടൂറിസം, ബാങ്കിങ് തുടങ്ങിയ മേഖലകളിൽ നിന്നൊക്കെ കമ്പനികൾ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. . മേളയോടനുബന്ധിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പും ആയുർവേദ ചികിത്സ ക്ലാസ്സുകളും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...