ബുധനാഴ്ച്ച ചന്തയിൽ പച്ചക്കറികൾ മികച്ച വിലക്ക് വിൽക്കാനും വാങ്ങാനും സാധിക്കും

.
കൽപ്പറ്റ : പിണങ്ങോട് റോഡിലെ എൻ.എം.ഡി..സി ഗ്രൗണ്ടിൽ ആരംഭിച്ച നാട്ടുചന്തയിൽ എല്ലാ ബുധനാഴ്ചയും വയനാടൻ കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് എത്തിച്ച് വിൽക്കാനും പകരം ആവശ്യമായ സാധനങ്ങൾ വാങ്ങാനും അവസരമൊരുക്കുന്നു.
നബാർഡിന്റെ ധനസഹായത്തോടെ എൻ.എം.ഡി..സി യും ഫുഡ് കെയർ ഇന്ത്യയും സംയുക്തമായി ആരംഭിച്ച വയനാട്ടിലെ ഏറ്റവും വലിയ നാട്ടു ചന്തയിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ പച്ചക്കറികൾ പഴങ്ങൾ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയും രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ ഉത്പാദിപ്പിക്കുന്ന മറ്റ് കാർഷിക ഉത്പന്നങ്ങളും വാങ്ങാൻ അവസരമുണ്ട്. കാർഷിക ഉത്പാദന കമ്പനികളുടെ എഫ് .പി. ഒ കൺസോഷ്യം നടത്തുന്ന വിപണന സ്റ്റാളും പുഷ്പ നേഴ്സറിയും , വിത്തുപുരയും നാട്ടുത്തിയിലുണ്ട്.
കാർഷിക ഉത്പന്നത്തൾക്ക് മികച്ച വിലക്ക് വിൽക്കാർ അവസരമൊരുക്കുന്ന ഡിജിറ്റൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കർഷകർക്ക് സാധനങ്ങൾ വിൽക്കാൻ ഫുഡ് കെയറിന്റെ സഹായും ആവശ്യമുണ്ടെങ്കിൽ 9995451245 എന്ന നമ്പറിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം: പ്രതിഷേധ ജ്വാലയുമായി മുസ്ലിം യൂത്ത് ലീഗ്
Next post വിമൻ ചേംബറിന്റെ പ്രദർശന മേള `ഛായാമുഖി 2023′ ബുധനാഴ്ച മുതൽ കൽപ്പറ്റയിൽ; ടി സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും
Close

Thank you for visiting Malayalanad.in