.
മാനന്തവാടി: :കേന്ദ്ര സർക്കാരിന്റെ കൊള്ളരുതായ്മകൾ ചൂണ്ടിക്കാണിച്ചതിനും,രാജ്യം കൊള്ളയടിക്കുന്നവർക്കെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം നൽകുകയും ചെയ്തതിന്റെ പേരിൽ ലോക്സഭാ അംഗത്വത്തിൽ നിന്നും അയോഗ്യതകൽപ്പിക്കുകയും, ശിക്ഷയും വിധിക്കപ്പെട്ട വയനാട് പാർലമന്റ് അംഗം ശ്രീ:രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി പ്രധിഷേധ ജാല സംഘടിപ്പിച്ചു. രാത്രി പത്ത് മണിക്ക് ശേഷം കെല്ലൂർ ടൗണിൽ നിന്നും നാലാം മൈലിലേക്ക് നടന്ന പ്രതിഷേധ ജ്വാലയിൽ നൂറു കണക്കിനു പ്രവർത്തകർ അണിനിരന്നു. കെല്ലൂർ അഞ്ചാംമൈൽ നിന്നും നാലാംമൈൽ വരെയാണു റാലി സംഘടിപ്പിച്ചത്. ജ്വാലയുടെ സമാപനത്തിന്റെ ഉദ്ഘാടനം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി പി.കെ അസ്മത്ത് നിർവ്വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ ഉവൈസ് എടവെട്ടൻ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ശിഹാബ് എം കെ, അസീസ് വെള്ളമുണ്ട, കബീർ മാനന്തവാടി, ഹാരിസ് പുഴക്കൽ, മോയി കട്ടയാട്, ആശിഖ് എം കെ, ആഷിഖ് നുച്യൻ, സി എച്ച്:ഇബ്രാഹീം, മുസ്തഫ എടവക, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ശിഹാബ് ഹായാത്ത് ഷബീർ സുഹ്ഫി, സി പി ലത്തീഫ്, ജാഫർ കുണ്ടാല, സലീം അസ്ഹരി, അനീസ് കാപ്പിക്കണ്ടി, റഹീം അത്തിലൻ, നൗഫൽ വടകര, സാജിൽ കൊല്ലങ്കണ്ടി, അയ്യൂബ് പുളിഞ്ഞാൽ എന്നിവർ റാലിക്ക് നേതൃത്തം നൽകി. മുസ്ലിം ലീഗ് നേതാക്കളായ അഡ്വ: റഷീദ് പടയൻ, പി.കെ അമീൻ, കൊച്ചി ഹമീദ്, കേളോത്ത് ആവ, മോയിൻ ഖാസിമി, സി.കെ അബ്ദുറഹ്മാൻ, ടി നാസർ, സലീം കേളോത്ത്, ഇസ്മയിൽ കാരക്കണ്ടി, തുടങ്ങിയവർ പ്രതിഷേധ ജ്വാലയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...