എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്റെ കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച കലാ ജാഥ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. അജൈവമാലിന്യ സംസ്കരണത്തിന് ചുക്കാന്‍ പിടിക്കുന്ന ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളും ആവശ്യകതയും സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. അജൈവ മാലിന്യ ശേഖരണത്തിന്റെ പ്രാധാന്യവും യൂസര്‍ ഫീ, അജൈവ മാലിന്യ ശേഖരണ കലണ്ടര്‍, എം.സി.എഫ് പ്രവര്‍ത്തനം എന്നിവ കലാജാഥയില്‍ അവതരിപ്പിക്കും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക എന്നിവയ്ക്കെതിരെയും അനധികൃത മാലിന്യ സംസ്കരണ രീതികള്‍ സംബന്ധിച്ചും ബോധവല്‍ക്കരിക്കും. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച കലാ ജാഥ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ്, മേപ്പാടി ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ പര്യടനം നടത്തി. രംഗശ്രീ വയനാട് അവതരിപ്പിക്കുന്ന കലാജാഥയുടെ സ്ക്രിപ്റ്റ് ചിട്ടപ്പെടുത്തിയത് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശാ പോളാണ്. ജാഥ ക്യാപ്റ്റന്‍ കെ.പി ബബിതയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ദൃശ്യാവിഷ്ക്കാരം അവതരിപ്പിച്ചത്. കുടുംബശ്രീ ട്രാന്‍സ് ജെന്‍ഡര്‍ ഫോറത്തിലെ പ്രതിനിധിയും കലാ ജാഥയുടെ ഭാഗമാണ്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...