കൽപ്പറ്റ: ദളിത്, കർഷക തൊഴിലാളി ജനതക്ക് നേരെ രാജ്യത്ത് വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും, ദുർബലജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉയർത്തി , ദളിത്, കർഷകതൊഴിലാളി, പട്ടികവർഗ സംഘടനകളുടെ നേതൃത്വത്തിൽ കൽപ്പറ്റ പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. രാജ്യവ്യാപക പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് പ്രതിഷേധം. കേരളത്തിൽ കെഎസ്കെടിയു, ബികെഎംയു, പി കെ എസ്, ആദിവാസി ക്ഷേമസമിതി, എഐഡിആർഎം എന്നീ സംഘടനകളാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ദളിതർക്കും, ഗോത്രജനതക്കും നേരേ നടക്കുന്ന അതിക്രമം തടയാൻ ശക്തമായ നടപടി സ്വീകരിക്കുക.. ഭൂരഹിതരായ ദളിതർക്കും, പട്ടികവർഗക്കാർക്കും ഭൂമി വിതരണം ചെയ്യുക, പ്രീ സ്കൂൾ മുതൽ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കുക, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ധനസഹായം നൽകുക, തൊഴിലുറപ്പ് പദ്ധതി ദുർബലപെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പോസ്റ്റാഫീസ് മാർച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. കെ ഷമീർ അധ്യക്ഷനായി. സി കെ ശശീന്ദ്രൻ, സുരേഷ് താളൂർ, കെ സുഗതൻ, പ്രസാദ്, പി കെ മൂർത്തി എന്നിവർ സംസാരിച്ചു. എം ജനാർദ്ദനൻ സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...