വീട്ടമ്മയെ കാട്ടാന ആക്രമിച്ചു

വീട്ടമ്മയെ കാട്ടാന ആക്രമിച്ചു.
ചേകാടി പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്രൻ(67)നെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. വീടിന് സമീപത്ത് പശുവിന് വെള്ളം കൊടുക്കാൻ പോയ സമയത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇരുകാലുകൾക്കും ചെവിക്കും സാരമായി പരിക്കേറ്റ കാളിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *