.
കൽപ്പറ്റ: വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ അഖിലേന്ത്യ കിസാൻ സഭ 31ന് ഡൽഹിയിൽ
പാർലമെന്റ് മാർച്ച് നടത്തും.
ഇതിന് മുന്നോടിയായി നടത്തുന്ന പ്രചരണ വാഹന ജാഥ നാളെ (ഞായറാഴ്ച ) തുടങ്ങുമെന്ന് ജില്ലാ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1972-ലെ വന്യ ജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക,വന്യജീവി ആക്രമണത്തിൽ നിന്നും മനുഷ്യരുടെ ജീവന് സ്വത്തിനും സംരക്ഷണം നൽകുക, നാട്ടിൽ ഇറങ്ങുന്ന ഉപദ്രവകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലുക, കാടും നാടും വേർതിരിക്കുക, വന്യജീവികളുടെ എണ്ണം വനത്തിന് ഉൾക്കൊള്ളാവുന്നതനുസരിച്ചു നിയന്ത്രിക്കുക, വന്യജീവികളുടെ ആക്രമണത്തിൽ സംഭവിക്കുന്ന നഷ്ടത്തിന് മതിയായ നഷ്ടപരിഹാരം നൽകുക, മനുഷ്യരും വന്യജീവികളും സംഘർഷം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ നടപടികൾക്കായി ഫോറസ്റ്റ് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുക, വനാതിർത്തിയിൽ വനം വകുപ്പ് ഏകപക്ഷീയമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക, വന്യജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ദോഷം വരുത്തുന്ന അക്കേഷ്യ യൂക്കാലിപിപോലെയുള്ള മരങ്ങളും മറ്റ് സസ്യലതാദികളും വനത്തിനുള്ളിൽ നിന്ന് പൂർണ്ണമായും ഉന്മൂലനം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തുന്നത്.
മാർച്ച് 31ന് പാർലമെന്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സി.പി.ഐ യുടെയും കിസാൻ സഭ യുടെയും നേതാക്കൾ പങ്കെടുക്കും. മാർച്ച് 28ന് വൈകുന്നേരം 4 മണിക്ക് കൽപ്പറ്റയിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിക്കും.
പാർലമെന്റ് മാർച്ചിനു മുന്നോടിയായി ജില്ലയിൽ നാലുദിവസം നീണ്ടുനിൽക്കുന്ന പ്രചരണ വാഹനജാഥ സംഘടിപ്പിക്കും. ജാഥ 19ന് വൈകുന്നേരം 5 മണിക്ക് പുതുശ്ശേരിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ബാബു ഉത്ഘാടനം ചെയ്യും. 22-ന് ചീരാലിൽ സമാപിക്കുന്ന ജാഥ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്യും.
. പത്രസമ്മേളനത്തിൽ കിസാൻ സഭ ജില്ലാ പ്രസിഡണ്ട് പി എം ജോയി, സെക്രട്ടറി അമ്പി ചിറയൽ, ജോയന്റ് സെക്രട്ടറി വി കെ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...