.
കൽപ്പറ്റ:
കാറിൽ കടത്തുകയായിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി
സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി പുൽപ്പള്ളി പെരിക്കല്ലൂർ കടവ് ഭാഗത്ത് നടത്തിയ പെട്രോളിങ്ങിനിടെയാണ് മാരുതി കാറിൽ കടത്തുകയായിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി , സ്കൂൾ കുന്ന് സ്വദേശിയായ പാലത്തി വീട്ടിൽ ജുനൈസ് (32 ), കുപ്പാടി മൂന്നാം മൈൽ സ്വദേശി തയ്യിൽ വീട്ടിൽ മുഹമ്മദ് മകൻ സുബിർ( 26) എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ സ്ഥിരമായി കർണാടകയിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ബത്തേരി ടൗൺ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തി വരികയായിരുന്നു.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 30000 രൂപ വിലവരും.
പ്രതി ജുനൈസ് ചന്ദന കടത്ത് കേസിലും, അടിപിടി കേസിലും. ബത്തേരി , അമ്പലവയൽ പോലീസ് സ്റ്റേഷനുകളിൽ പ്രതിയാണ് സുബിർ എന്നയാൾ. കഞ്ചാവ് , അടിപിടി കേസുകളിലും പ്രതിയാണ് . എക്സൈസ് ഇൻസ്പെക്ടർ വി ആർ ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ , ബാബുരാജ്, പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ.പി. കെ,സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, ഇ.ബി. ശിവൻ. എം.എം. ബിനു. ഡ്രൈവർ.എൻ.എം. അൻവർ സാദത്ത് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...