കല്‍പ്പറ്റ: കാക്കവയല്‍-വാഴവറ്റ റോഡിന് ഇറിഗേഷന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 2.10 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുമെന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. വര്‍ഷങ്ങളായി കാക്കവയല്‍, വാഴവറ്റ നിവാസികളുടെയും കാരാപ്പുഴ സന്ദര്‍ശിക്കാന്‍ എത്തുന്ന ടൂറിസ്റ്റുകളുടെയും ആവശ്യമായിരുന്നു പ്രസ്തുത റോഡ് നവീകരിക്കുക എന്നുള്ളത്. എം എൽ എ യുടെ നേതൃത്വത്തിൽ കാരാപ്പുഴ സന്ദര്‍ശിച്ച സമയത്തും പ്രധാന ആവശ്യമായി പ്രദേശവാസികൾ ഉന്നയിച്ചതും പ്രസ്തുത റോഡിന്റെ നവീകരണം ആയിരുന്നു. നിയമസഭയിലും തുടര്‍ന്ന് പൊതുമരാമത്ത് ടുറിസം മന്ത്രിക്കും , ജലസേജന മന്ത്രിക്കും ഉൾപ്പെടെയുള്ള വരുമായി നിരന്തരം ഈ വിഷയവുമായി സംസാരിക്കുകയും നിവേദനങ്ങൾ നല്‍കുകയും ജില്ലയിലെ അതിപ്രധാനമായ ടൂറിസം ഡെവലപ്മെന്റിനു ഉതകുന്ന പ്രസ്തുത പ്രവര്‍ത്തി നവീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ഇറിഗേഷന്‍ വകുപ്പിന്റെ തനത് ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. 2.10 കോടി രൂപയുടെ പ്രവര്‍ത്തിക്കാണ് നിലവില്‍ ടെക്നിക്കല്‍ അനുമതി ലഭ്യമായിട്ടുള്ളത്. ഇതിന്റെ ഭാഗമായി റോഡിന്റെ പാച്ച് അടച്ച് ബി.ടി പര്‍പ്പസ് ചെയ്യാനാണ് തീരുമാനം. തുടര്‍ന്ന് മുകളിലൂടെ ഒരു ലയര്‍ ടാറിങ് ചെയ്യും. ടെക്നിക്കല്‍ അനുമതി ലഭ്യമാകുന്ന മുറക്ക് ബാക്കി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...