സി.വി.ഷിബു.
കേരളത്തിലെ നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്കിടയിൽ വ്യത്യസ്തനാവുകയാണ് തൃശൂർ സ്വദേശി ജോസ് സണ്ണി.ആവശ്യക്കാരൻ്റെ ഔചിത്യമനുസരിച്ചും കാഴ്ചക്കാരൻ്റെ ആസ്വാദനമനുസരിച്ചും ഒരു നിർമ്മാണത്തെ ഏറ്റവും സുദൃഢവും മനോഹരവും ആകർഷണീയവുമാക്കുന്ന സംരംഭക രീതിയാണ് കാറ്റ് പെൻഡർ എന്ന സംരംഭത്തിലൂടെ ജോസ് സണ്ണി പരീക്ഷിച്ച് വിജയിച്ചത്. . തൃശൂർ ജില്ലയിലെ ഒല്ലൂർ കാറ്റൂക്കാരൻ സണ്ണിയുടെയും സീനയുടെയും മകനാണ് ജോസ് സണ്ണി. തൃശൂർ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 2014-ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസ്സായി പുറത്തിറങ്ങിയ ഇദ്ദേഹം രണ്ട് വർഷം ചെറിയ ബിസിനസ് ചെയ്തും നിർമ്മാണ മേഖലയെക്കുറിച്ച് ആഴത്തിൽ പഠിച്ചുമാണ് 2016-ൽ ടർഫൻ ഗ്ലാസ്സ് ഉപയോഗിച്ചുള്ള ഇൻ്റീരിയർ രംഗത്തേക്ക് കടന്നത്. എഞ്ചിനീയറിംഗ് പഠിച്ച ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ഒരു ഫാബ് ലാബ് നിർമ്മിക്കാനുള്ള അവസരം ലഭിച്ചതാണ് നിർമ്മാണ സംരംഭക മേഖലയിൽ ജോസ് സണ്ണിക്ക് വഴിത്തിരിവായത്. 3 ഡി പ്രിൻ്റേഴ്സിൻ്റെ മിനിയേച്ചർ മാതൃക ഉണ്ടാക്കുന്നതായിരുന്നു ഈ ഫാബ് ലാബ്. തുടർന്ന് സ്കൂളുകൾ ,കോളേജുകൾ, കോൺവെൻ്റുകൾ,. പള്ളികൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ കെട്ടിടങ്ങളുടെ ഇൻ്റീരിയർ ചെയ്യാൻ അവസരം കിട്ടിയതിലൂടെ ജനങ്ങൾക്കിടയിൽ തൻ്റെ പേരും ഒപ്പം കാറ്റ് പെൻഡർ എന്ന സംരംഭവും പരിചിതമായി തുടങ്ങിയെന്ന് ജോസ് സണ്ണി പറയുന്നു. ഈ സമയത്താണ് സ്റ്റീൽ ഉപയോഗിച്ചുള്ള നിർമ്മാണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത്. 300 ചതുരശ്ര അടി കെട്ടിടത്തിൽ തുടങ്ങി 2022 അവസാനം ആയപ്പോഴേക്കും 1,80,000 ചതുരശ്ര അടിയുള്ള നിർമ്മിതി വരെ നടത്താൻ കാറ്റ് പെൻഡറിലൂടെ ജോസ് സണ്ണിക്ക് കഴിഞ്ഞു.
ക്രിസ്ത്യൻ കോൺവെൻ്റ്, സൂപ്പർ മാർക്കറ്റ്, ലബോറട്ടറി അങ്ങനെ വിവിധ മേഖലകളിലെ നിർമ്മാണം സ്റ്റീൽ ഉപയോഗിച്ച് പൂർത്തീകരിച്ചു.
ഫുട്ബോൾ ടറഫുകളും പോലിസ് സ്റ്റേഷൻ വരെ ഈ ഘട്ടത്തിൽ നിർമ്മിച്ചു. ഒരു രാജ്യത്തെ നിർമ്മാണമേഖലയുടെ മുഖമുദ്ര എന്നത് ആ രാജ്യത്തെ കെട്ടിടങ്ങളുടെയും നിർമ്മാണങ്ങളുടെയും എലവേഷനാണ്. ഒരു നിർമ്മിതി എന്നതിലുപരി കാറ്റ് പെൻഡർ രൂപകൽപ്പന ചെയ്ത മനോഹരമായ ഇൻ്റീരിയർ സംവിധാനങ്ങളോടുകൂടിയ എലവേഷൻ അവതരിപ്പിച്ച ഈ നിർമ്മാണങ്ങളെല്ലാം വ്യത്യസ്തമായ ഒരു ഭംഗി പ്രതിഫലിക്കുന്നതായിരുന്നു.
എ.ഡി. 400-ൽ പണിയപ്പെട്ട തൃശൂർ നോർത്ത് പുതുക്കാടുള്ള ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ പള്ളി പുതുക്കി പണിതപ്പോഴും കേരളത്തിലെ ആദ്യത്തെ സിനിമാ തിയറ്ററായ ത്യശൂരിലെ ജോസ് തിയറ്റർ 2022-ൽ പുതുക്കി പണിതപ്പോഴും നിർമ്മാണ ദൗത്യമേറ്റെടുത്തത് കാറ്റ് പെൻഡർ ആയിരുന്നു. ടാറ്റയുടെ സഹകരണത്തോടെ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നടത്തിയ നിർമ്മാണത്തിലൂടെ ജോസ് സണ്ണി വൻവ്യവസായികൾക്കിടയിലും ശ്രദ്ധിക്കപ്പെട്ടു.
നിർമ്മാണമേഖലയിലെ ബഹുമുഖ തലങ്ങളിലുള്ള പ്രാവീണ്യം കൊണ്ട് കേരളത്തിലെ ഏത് നിർമ്മാണവും ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാമെന്ന ആത്മവിശ്വാസമാണ് ജോസ് സണ്ണിയെയും കാറ്റ് പെൻഡറിനെയും മുന്നോട്ട് നയിക്കുന്നത്. ജോസ് സണ്ണിയുടെ ഭാര്യയും സെൻ്റ് വിൻസൻ്റ് ഡി പോൾ ആശുപത്രിയിലെ ഡോക്ടറുമായ ഡോ. അനിത ജോസ് ആണ് ഇപ്പോൾ കാറ്റ് പെൻഡറിൻ്റെ മാനേജിംഗ് ഡയറക്ടർ.
2018-ൽ കാലിക്കറ്റ് സർവ്വകലാശാലയുടെ യുവ സംരംഭകനുള്ള അവാർഡ് മുതൽ ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ജോസ് സണ്ണിയെ തേടിയെത്തിയിട്ടുണ്ട്.
ലോകത്ത് നിർമ്മാണ മേഖലയിലും ഇൻ്റീരിയർ രംഗത്തും അനുദിനമുണ്ടാകുന്ന മാറ്റങ്ങളെ സസൂഷ്മം നിരീക്ഷിച്ച് കേരളത്തിൻ്റെ പശ്ചാതലത്തിൽ അത് പ്രവർത്തന പഥത്തിലെത്തിക്കാനാണ് തൻ്റെ നിരന്തര ശ്രമമെന്ന് ജോസ് സണ്ണി പറയുന്നു.
കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന വിധത്തിലും നിർമ്മാതക്കൾക്ക് പരമാവധി ചെലവ് കുറക്കുന്നതിനും കാഴ്ചക്കാരുടെ മുമ്പിൽ നിർമ്മിതിയെ മനോഹരമാക്കുന്നതിനുള്ള നിരന്തര പഠന- ഗവേഷണങ്ങൾക്കും ജോസ് സണ്ണിയും കാറ്റ് പെൻഡറും നേതൃത്വം വഹിക്കുന്നു.
വിശദവിവരങ്ങൾക്ക്..9048691916.,9961191916
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....