പുതുശേരി : വന്യമൃഗ ശല്യം – കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ കണ്ണു തുറക്കണം നിസംഗത അവസാനിപ്പിക്കണം : കെ എ ആന്റണി – കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കഴിഞ്ഞ കുറെ വർഷങ്ങളായി വയനാട്ടിലെ കർഷകർ വന്യമൃഗ ശല്യം മൂലം നേരിടുന്ന ക്ലേശങ്ങളും ദുരിതങ്ങളും അവർണ്ണനീയം ആണെന്നും അവർ വർഷങ്ങളായി ഉയർത്തിയ നിരവധി സമരങ്ങളും രോദനങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കർഷകരോട് മാത്രം കാണിക്കുന്ന കടുത്ത അവഗണനയും നിസംഗതയും അവസാനിപ്പിക്കണമെന്നും , കണ്ണുതുറന്ന് രൂക്ഷമായ ഈ പ്രതിസന്ധി പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ആൻറണി ആവശ്യപ്പെട്ടു. വനങ്ങളായി ചുറ്റപ്പെട്ടു കിടക്കുന്ന തികച്ചും ഒരു കർഷക ജില്ലയായ വയനാട്ടിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 49 മനുഷ്യജീവൻ അപകടത്തിൽ പെട്ടിട്ടും യാതൊരു ക്രിയാത്മക പദ്ധതികളും ആവിഷ്കരിക്കാത്ത ഗവൺമെൻറിൻറെ നടപടി അങ്ങേയറ്റം ഖേദകരവും കുറ്റകരവും ആണെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം കൺവെൻഷൻ പുതുശ്ശേരിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുമ്പോൾ വർഷത്തിൽ ഏതാനും ദിവസങ്ങളിൽ അവയെ വെടിവെച്ചു കൊല്ലുന്ന വിദേശ രാജ്യങ്ങളിൽ അവലംബിക്കുന്ന നയം നമ്മുടെ സംസ്ഥാനത്തും നടപ്പിലാക്കുവാൻ ഗവൺമെൻറ് തയ്യാറാകണം . കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട തോമസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും , കുടുംബത്തിലെ ഒരു അംഗത്തിന് ഗവൺമെൻറ് ജോലി നൽകുവാൻ തയ്യാറാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു . മണ്ഡലം പ്രെസിഡന്റ് ജോയി പുതുപ്പള്ളി അധ്യക്ഷത വഹിച്ചു . വിൽസൺ ഇലഞ്ഞിക്കുഴി , അബ്രഹാം കണ്ടംകുളങ്ങര, ബിജു എ സി , നിർമ്മൽ ജോർജ് , സിബി പുതുശ്ശേരി , സിബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...