കൽപ്പറ്റ : 19 -ാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ജനുവരി 16 , 17 തീയതി കളിൽ പെരുന്തട്ട എൽസ്റ്റൺ ടീ എസ്റ്റേറ്റിൽ വെച്ച് നടത്തപ്പെടും . സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ സൈക്ലിംഗ് അസോ സിയേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് . മത്സര ങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒബ്സർവരുടെ നിരീക്ഷണത്തിലായി രിക്കും നടത്തപ്പെടുക . വയനാട് ജില്ലയിൽ വെച്ച് ആദ്യമായാണ് ഇത്തരത്തിൽ ഒരു മത്സരങ്ങൾ നടത്തപ്പെടുന്നത് . സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 250 ൽ സൈക്കിൾ താരങ്ങൾ പങ്കെടുക്കും . ആൺ പെൺ വിഭാഗങ്ങളിലായി അണ്ടർ 14 , 16 , 18 , 23 വിഭാഗങ്ങളിലും പുരുഷ വനിത വിഭാഗങ്ങളിലുമായാണ് മത്സരം . ഇവിടെ നടക്കുന്ന മത്സരങ്ങളിൽ നിന്നാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കേണ്ട കേരള ടീമിനെ തെരഞ്ഞെടുക്കുന്നത് . വിവിധ ജില്ലകളിൽ നിന്നുള്ള കായികതാര ങ്ങളും സംസ്ഥാന സ്പോർട്സ് ഹോസ്റ്റലുകളിലെ താരങ്ങളും വയനാട് കായിക താരങ്ങളും നിലവിൽ പെരുന്തട്ടയിലെ നിർദ്ദിഷ്ട ട്രാക്കിൽ പരിശീലനം നടത്തിവരു ന്നുണ്ട് . ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നുണ്ട് . എല്ലാ മുന്നൊരുക്കളും പൂർത്തീകരിച്ചതായി സംഘാടക സമിതി അറിയിച്ചു . സൈക്ലിംഗ് പ്രചാരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ സൈക്ലിംഗ് അസോ സിയേഷന്റെ നേതൃത്വത്തിൽ പെരുന്തട്ട ഗവ : യു.പി.സ്കൂളിൽ രണ്ട് സൈക്കിളുകൾ നൽകാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട് .
19 -ാം സംസ്ഥാന സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ജനുവരി 16 ന് വനം , വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും . വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് , സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം . മധു , ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ , സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ടി സതീഷ് കുമാർ , എൻ.സി സാജിദ്പങ്കെടുത്തു
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...