മാനന്തവാടി:എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പാർലമെന്റ് മാർചിന്റെ പ്രചരണാർത്ഥം നടത്തുന്ന സംസ്ഥാനപ്രചാരണ വാഹനജാഥയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. വയനാട്ടിലെ ആദ്യ സ്വീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ തൊഴിൽ ഉറപ്പ് പദ്ധതി അട്ടിമറിക്കുന്നതായും തൊഴിലെടുത്തവർക്ക് വയനാട്ടിൽ മാത്രം ലക്ഷകണക്കിന് രൂപയാണ് കുടിശ്ശികയെന്നും തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കണമെന്നും മറ്റ് അനുകുല്യങ്ങൾ നൽകണന്നെയും ഇ ജെ ബാബു ആവശ്യപ്പെട്ടു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ സജീവൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല കൗൺസിൽ അംഗം നിഖിൽ പദ്മനാഭൻ സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ കെ അനിമോൻ ജാഥ ഡയറക്ടർ വി രാജൻ,എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലി, എൻ ആർഇജി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, സിപിഐ ജില്ല എക്സിക്യുട്ടിവ് അംഗം കെ ശശിധരൻ, സിപിഐ പനമരം മണ്ഡലം സെക്രട്ടറി ആലി തിരുവാൾ, ലോക്കൽ സെക്രട്ടറി കെ പി വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...