മുട്ടിൽ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കണ്ണൂരിൽ സംഘടിപ്പിച്ച സംസ്ഥാന കേരളോ ത്സവത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം നേടി കെ. റുബീന. ചേനംകൊല്ലി കെ. ബി. സി. ടി വായനശാല ആൻറ് ക്ലബ്ബ് പ്രതിനിധിയായി പഞ്ചായത്ത് തലം മുതൽ കഥാരചന, കവിതാ രചന, ഉപന്യാസ രചന എന്നിവയിൽ ഒന്നാം സ്ഥാനക്കാരിയാണ്.സംസ്ഥാന കേരളോത്സവത്തിൽ നൽകിയ ‘രാത്രിയിൽ നഗരത്തിൽ എത്തിയ പെൺകുട്ടി ‘എന്ന വിഷയത്തിന് എഴുതിയ “ഭാരതീയൻ” എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.യുവ ജനക്ഷേമ ബോർഡിന്റെ സംസ്ഥാന സാഹിത്യ ക്യാമ്പ്, ലൈബ്രറി കൗൺസിൽ നടത്തിയ വിവിധ സാഹിത്യ മത്സര ങ്ങളിലെ അനുഭവങ്ങൾ റുബീനയുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ തനിച്ചാവുന്ന പെൺകുട്ടികൾ അക്രമിക്കപ്പെടണമെന്ന പൊതു ധാരണയെ തിരുത്തി മതവെറിയരും പൊങ്ങച്ചക്കാരുമായിട്ടുള്ള ആളുകൾക്കുള്ള മറുപടിയാണ് തൻ്റെ കഥയെന്ന് റുബീന അഭിപ്രായപ്പെട്ടു. നിരവധി കവിതകൾ എഴുതിയിട്ടുണ്ട്., മുട്ടിൽ കറുമണ്ണിൽ വീട്ടിൽ അബ്ദുവിൻ്റെ മകളായ റുബീന ബി.എഡ്.ബിരുദധാരിയാണ്. ബത്തേരി സ്വദേശി പള്ളിക്കണ്ടി ഫൈസൽ ആണ് ഭർത്താവ്. ലഹൻ, നെഹൻ ,ദിന എന്നിവർ മക്കളാണ്. തൻ്റെ വളർച്ചയിൽ കെ.ബി. സി.ടി വായനശാലയ്ക്കുള്ള പങ്ക് ചെറുതല്ലെന്നും കഥാകാരി കൂട്ടിച്ചേർത്തു
4 thoughts on “സംസ്ഥാന കേരളോത്സവം കഥാരചനയിൽ ഒന്നാം സ്ഥാനം റുബീനയ്ക്ക്”
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കണം, കൂടെ പഠിച്ച കൂട്ടുകാരിയും , കൂടെപിറപ്പും ആയ എൻറെ റുബീന.. എല്ലാ ആശംസകളും നേരുന്നു, കൂടെ പ്രാർത്ഥനയും
പ്രിയ കൂട്ടുകാരി, റുബി..നീയിന്നെനിക്ക് അത്രമേൽ പ്രിയപ്പെട്ട എഴുത്തിന്റെ ലോകത്തിലാണെന്നതിൽ ഒരുപാട് സന്തോഷം… പെണ്ണിനെ ഇരകളായി മാത്രം കാണുന്ന കണ്ണുകൾക്കുള്ള കണ്ണടയാവട്ടെ നിന്റെ അക്ഷരങ്ങൾ….
നൻമ ചോരാത്ത മനസ്സുകളെ നരാധമൻമാരിൽ കലർത്താതെ നാളെത്തെ പൊൻപുലരിയുടെ കാവലാൾമാരാക്കിയ നിൻ അക്ഷരങ്ങൾ ഇനിയു० ഒരുപാട് മനസ്സുകളിൽ നൻമയുടെയും പ്രതീക്ഷയുടെയും തിരി തെളിയിക്കട്ടെ… ഭാവനയുടെ ചിറകിലേറി ഒരുപാട് ഉയരങ്ങളിലേക്കു പറന്നുയരാൻ നിനക്കാവട്ടെ… പ്രാർത്ഥനയോടെ എന്നും കൂടെ നിൻ കൂട്ടുകാരുണ്ട്..
Sometimes we struggle for words…this is a moment like that.A chance where words are not enough…….at this moment I am happy and proud to be born as your sister….
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായി തൃക്കൈപ്പറ്റ വെള്ളിത്തോട് മുസ്ലിം ലീഗ് നിർമ്മിക്കുന്ന ഭവന സമുച്ചയ പദ്ധതി പ്രദേശം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്...
. കേരളത്തിലും ബാംഗ്ലൂർ കേന്ദ്രീകരിച്ച് കർണ്ണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശി എക്സൈസിന്റെ പിടിയിലായി. മുഹമ്മദ് ജാമിയു അബ്ദു റഹീം എന്നയാളെയാണ്...
തിരുവനന്തപുരത്ത് നടന്ന 67-ാമത് സ്റ്റേറ്റ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ . നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്...
കൊല്ലം: ഇന്നലെ വാഹനാപകടത്തിൽ മരിച്ച ജ്യോതി ലക്ഷ്മി, ശ്രുതി ലക്ഷ്മി എന്നിവരുടെ സംസ്ക്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ വീട്ടുവളപ്പിൽ നടക്കും. ഇരുവരുടെയും...
കൊച്ചി: മലയാറ്റൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19 വയസ്സുള്ള ചിത്രപ്രിയയുടെ മരണത്തിന് പിന്നിൽ ആൺസുഹൃത്ത് തന്നെയെന്ന് പോലീസ്. കാമുകനായ 21 വയസ്സുകാരൻ അലനാണ് ഈ...
മാനന്തവാടി: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 450 പാക്കറ്റ് ഹാന്‍സുമായി വില്പ്പനക്കാരന് പിടിയില്‍. പാണ്ടിക്കടവ് ചക്കരക്കണ്ടി വീട്ടില്‍ സി.കെ. മനോജി(45)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വനിതാ ജങ്ഷനില്‍ പോലീസ് നടത്തിയ...
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കണം, കൂടെ പഠിച്ച കൂട്ടുകാരിയും , കൂടെപിറപ്പും ആയ എൻറെ റുബീന.. എല്ലാ ആശംസകളും നേരുന്നു, കൂടെ പ്രാർത്ഥനയും
റുബിയെ നേരിട്ടറിയാം….ഉയരങ്ങൾ കീഴടക്കാൻ ഭാവുകങ്ങൾ നേരുന്നു.