മെസ്സിക്കും ആരാധകർക്കും അഭിമാന നിമിഷം: 2022 ലോകകപ്പ് കിരീടം പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അർജൻ്റീനക്ക്.

സി.വി.ഷിബു.
ലോകം മുഴുവൻ മുൾമുനയിൽ നിന്ന നിമിഷങ്ങൾ. അർജൻ്റീനയുടെയും മെസ്സിയുടെയും ആരാധകർ കടലിൽ ചാടണോ എന്നു പോലും ചിന്തിച്ചിട്ടുണ്ടാവും. ഉദ്വേഗ കരമായ നിമിഷങ്ങൾക്കൊടുവിൽ മെസ്സിക്കും ആരാധകർക്കും അഭിമാന വിജയം. : 2022 ഖത്തർ ലോകകപ്പ് കിരീടം പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അർജൻ്റീനക്ക് സ്വന്തം.
കളിയുടെ തുടക്കത്തിൽ അർജന്റീന മുന്നേറുന്ന കാഴ്ചയാണ്ഏ ലോകം കണ്ടത് .ഏഴാം മിനിട്ടിൽ അർജൻ്റീനയ്ക്ക് ഗോൾ അവസരം വന്നെങ്കിലും ഡി മരിയയ്ക്ക് അത് ഗോളാക്കാനായില്ല. കനത്ത ഫ്രഞ്ച് പ്രതിരോധത്തിൽ തട്ടി തകരുകയായിരുന്നു. കളിയുടെ ആദ്യ കോർണർ അർജൻ്റീനയ്ക്ക് അനുകൂലമായി വന്നെങ്കിലും ഫ്രഞ്ച് പ്രതിരോധം കനത്തതായിരുന്നു. ഒടുവിൽ ആ ഗോൾ പിറന്നു. പെനാൽറ്റി യിലൂടെ മെസി അത് സാധ്യമാക്കി കളിയുടെ 22 ആം മിനിട്ടിലാണ് മെസി എന്ന മിശിഹാ പെനാൽറ്റി യിലൂടെ അത് സാധ്യമാക്കിയത്. രണ്ടാം ഗോൾ ഡി മരിയുടെ വകയായിരുന്നു.കളിയുടെ 35 ആം മിനിട്ടിലാണ് ഡി മരിയ അത് സാധ്യമാക്കിയത്. മെസിയുടെ വിദഗ്ദമായ പാസാണ് ഡി മരിയ ഗോളാക്കി മാറ്റിയത്.ഇടവേളയ്ക്കു രണ്ട് ഗോളിന് മുന്നിലായിരുന്നു അർജന്റീന എങ്കിലും ഇടവേളയ്ക്കു ശേഷം കളിയുടെ ഭാവം മാറുകയായിരുന്നു.അറുപതാം മിനിട്ടുമുതൽ കളിയിലേക്ക് തിരിച്ചു വന്ന ഫ്രാൻസ് ത്തത്മവിശ്വാസ തേരേറുന്ന കാഴ്ചയാണ് പിന്നീട് ലോകം കാണുന്നത്
എഴുപത്തിയൊൻമ്പതാം മിനിട്ടിലാണ് ഫ്രാൻസിൻ്റെ ആദ്യ ഗോൾ പിറന്നത് അർജൻ്റീനയുടെ പിഴവുകൾ മുതലെടുത്ത് മുന്നേറിയ ഫ്രാൻസ് താരത്തെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഫ്രാൻസ് വലയിലാക്കി. എംബാപ് വെയുടെ ആഞ്ഞൊർടിയിൽ അർജൻ്റീനിയൻ വല ചലിച്ചു.ആദ്യ ഗോൾ ഗാലറികളിൽ ഫ്രാൻസ് ആരാധകർ തുള്ളിച്ചാടിയപ്പോൾ അതിൻ്റെ സന്തോഷം തീരുന്നതിന്ന് മുമ്പെ എം ബാബ്വേ വീണ്ടും അർജൻ്റീനിയൻ വല കുലുക്കി. രണ്ട് ഗോളുമായി സമനില പിടിച്ച് പ്രാൻസ് കളിയിലേക്ക് തിരിച്ചു വന്നു.ഗാലറിയിലിരുന്ന ഫ്രഞ്ച് പ്രസിഡണ്ട് എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നതു കാണാമായിരുന്നു.
തൊണ്ണൂറാം മിനിറ്റിൽ മെസിയുടെ ഗോളകുമായിരുന്ന കിക്ക് ഫ്രാൻസ് ഗോളി തട്ടിയകറ്റിയപ്പോൾ ഫ്രഞ്ച് നിര ആശ്വസിച്ചു.നിശ്ചിത സമയത്ത് ഗോൾ അടിക്കാനാകാതെ ഇരു ടീമുകളും തുല്യത പാലിച്ചപ്പോൾ കാളി അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു.അധിക സമയത്തെ 104 ആം മിനിറ്റിൽ മെസി ഗോളടിച്ചെന്ന് തോന്നിച്ച മെസിയുടെ കിക്ക് ഫ്രഞ്ച് നിര തട്ടിയകറ്റി .2-2 എന്ന നിലയിൽ തുല്യത പാലിച്ചു അധിക സമയത്തിന്റെ ആദ്യ പകുതിയും കടന്നു പോയി.
109-ാം മിനിറ്റിലാണ് ലോകം കത്ത് നിന്ന ആ ഗോൾ നേടിയത് ലയണൽ മെസി തന്നെ അത് നേടിനിർണ്ണായകമായ ഒരു ഗോൾ ലീഡാണ് അർജന്റീന നേടിയത്.ഓഫ് സൈഡാണോയെന്നു ലോകം നോക്കിയെങ്കിലും അത് ഗോൾ തന്നെ ആയിരുന്നു .പക്ഷെ കളിയുടെ 118-ാം മിനിട്ടിൽ ഫ്രാൻസ് ഒരു പെനാൽറ്റിയിലൂടെ സമനില തിരിച്ചു പിടിച്ചു.അതും ഏംബപ്പേയിലൂടെ തന്നെ .ഫ്രാൻസിന് വേണ്ടി നേടിയ മൂന്ന് ഗോളും എംബപ്പേ യുടേത് തന്നെ.3-3 നു ഇരു ടീമും തുല്യത പാലിച്ചു.പിന്നീട് പെനാൽറ്റി ഷുട്ടൗട്ട് ലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിലെ ആധിപത്യത്തിലൂടെ അങ്ങനെ അർജൻ്റീന ലോകകപ്പിൽ മുത്തമിട്ടു. ലോകം മുഴുവനുള്ള മെസ്സി ആരാധകർക്ക് അഭിമാന നിമിഷമായി ഇന്ത്യൻ സമയം 10. 21. സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സ്റ്റാറ്റസുകൾ നിറഞ്ഞ സമയമേതാണന്ന് തിരഞാൽ ഉത്തരം ഇതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലോകകപ്പ് ഫൈനൽ കാണാന്‍ ബോചെയ്‌ക്കൊപ്പം നാഫിഹും അഫാനും ഖത്തറിൽ
Next post ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി
Close

Thank you for visiting Malayalanad.in