ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി

ലോകകപ്പ് ആഹ്ളാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ കൈവിരൽ അറ്റുപോയി. കെല്ലൂർ അഞ്ചാംമൈലിലെ നുച്ചിയൻ വീട്ടിൽ ആസിഫ് (20)ൻ്റെ ഇടത് കൈവിരലുകളാണ് അറ്റുപോയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
നടവയൽ സി എം കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ആസിഫും കൂട്ടുകാരും അർജൻ്റീനയുടെ വിജയം ആഘോഷിക്കുകയായിരുന്നു. മറ്റൊരാൾ പടക്കം പൊട്ടിക്കുന്നതിനിടെ ആസിഫിൻ്റെ കൈയ്യിലിരുന്ന പടക്കം തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്കായി ബന്ധുക്കൾ ആസിഫിനെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *