അടിസ്ഥാന ശേഷി വികസനം:പഠന പിന്നോക്കവസ്ഥയ്ക്ക് പരിഹാരവുമായി വിദ്യാവസന്തം ശിൽപ്പശാല

കൽപ്പറ്റ നഗരസഭയുടെ നേതൃത്വത്തിൽ അടിസ്ഥാന ശേഷി വികസനം നേടാത്ത വിദ്യാർത്ഥികളെ മികവിലേക്ക് ഉയർത്തുന്നതിന്റെ മോഡ്യൂൾ നിർമ്മാണ ശിൽപശാല നഗരസഭ കൗൺസിൽ ഹാളിൽ നടന്നു, നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി വിദ്യാവസന്തം ശിൽപ് ശാല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശിവരാമൻ സി.കെ അദ്ധ്യക്ഷത വഹിച്ചു. മുണ്ടേരി സ്കൂൾ പ്രിൻസിപ്പാൾ സജീവൻ പി.ടി , വിദ്യാവസന്തം കൺവീനർ സജി ആന്റോ തുടങ്ങിയവർ സംസാരിച്ചു. നഗരസഭയുടെ കീഴിലെ 35 ഓളം പ്രൈമറി അധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു. അധ്യാപകരായ ബിജു വി.കെ, രുഗ്മണി പി.കെ, മോനിഷ എ , നിഷ എം.ഡി , നിമ്മി കെ. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *