. ലോക അറബി ഭാഷ ദിനത്തിൻ്റെ ഭാഗമായി വഞ്ഞോട് സ്കൂൾ അലിഫ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ വിജയിച്ച അമൽ ജയ്യിദിനെയും അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർക്കുന്ന പൂർവ്വ വിദ്യാർത്ഥി ഷഹ് ല നുജൂമിനെയും അനുമോദിച്ചു. അറബി ഭാഷ പഠനം എളുപ്പമാക്കാൻ പഠന പ്രവർത്തന പുസ്തകങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് മനൂപ് ചെറിയാൻ, ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, സുബൈർ എൻ.പി, പി.പി മാലതി, ദിൽന.കെ എന്നിവർ സംസാരിച്ചു.