വയനാട് മെഡിക്കൽ കോളേജ് ബോയിസ് ടൗണിൽ ആരംഭിക്കണമെന്ന് മഹാത്മ കർഷക സ്വാശ്രയ സംഘം.

വയനാട്മെഡിക്കൽ കോളേജ് ബോയിസ് ടൗണിലെ ഭൂമിയിൽ എത്രയും വേഗം നിർമ്മാണം ആരംഭിക്കണമെന്ന ആവശ്യവുമായി തവിഞ്ഞാൽ പഞ്ചായത്ത് മഹാത്മ കർഷക സ്വാശ്രയ സംഘം. ഈ ആവശ്യമുന്നയിച്ച് സംഘം പ്രവർത്തകർ തലപ്പുഴ ടൗണിൽ ധർണ്ണയും നടത്തി. ചുങ്കത്ത് നിന്നും പ്രവർത്തകർ പ്രകടനമായെത്തിയാണ് തലപ്പുഴ ടൗണിൽ ധർണ്ണ നടത്തിയത്. ധർണ്ണ ഗ്രാമ പഞ്ചായത്ത് അംഗം എം.ജി.ബിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് പാലോട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസഫ് മറ്റത്തിലാനി, കെ.കമറുനിസ, സംഘം ഭാരവാഹികളായ ടോം മാത്യു, ജോസ് ആകപ്പടി, ഷൈലജ അനിൽ, മിനിഷാജു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *