.
കൽപ്പറ്റ: സൗന്ദര്യ നഗരമായ സുൽത്താൻ ബത്തേരി ടൗണിൽ തുപ്പിയാൽ കർശന നടപടി. സുൽത്താൻ ബത്തേരി ടൗണിൽ തുപ്പൽ നിരോധനം കർശനമാക്കാനൊരുങ്ങി നഗരസഭ.. ടൗണിൽ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗത്തിനെയും ഷാഡോ പോലീസിനെയും ചുമതലപെടുത്തിയിട്ടുണ്ടെന്നും, നഗര സൗന്ദര്യവും, ശുചിത്വവും നില നിർത്തുന്നതിന്റെ ഭാഗമായി നഗരത്തിൽ തുപ്പുന്നതും, മലമൂത്ര വിസർജനം ചെയ്യുന്നവരെയും കണ്ടെത്തിയാൽ കേരള മുനിസിപ്പൽ ആക്ട് 341പ്രകാരം പിഴ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ ടി കെ രമേശ് അറിയിച്ചു.എല്ലാദിവസവും ആരോഗ്യ വിഭാഗവും, ഷാഡോ പോലീസും പരിശോധന നടത്തും. മുറുക്കാൻ കടകൾക്ക് മുന്നിൽ മുറുക്കിതുപ്പുന്നതിനു അവരവരുടെ ചിലവിൽ തുപ്പിന്നതിന് സംവിധാനം കണ്ടെത്തുകയും ആയതു വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം മുറുക്കാൻ കടകളുടെ ലൈസൻസ് റദ് ചെയുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. നമ്മുടെ നഗരം പൂക്കളുടെയും,ശുചിത്വ ത്തിന്റെയും,സന്തോഷത്തിന്റെയും നഗരമാണ് അത് കാത്തു സൂക്ഷിക്കാൻ എല്ലാവരോടും നഗരസഭയോടൊപ്പം ചേർന്നു നിൽക്കണമെന്നും ചെയർമാൻ ടി.കെ. രമേശ് അറിയിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...