സൗന്ദര്യ നഗരമായ ബത്തേരിയിൽ ഇനി തുപ്പിയാൽ കർശന നടപടിയെന്ന് നഗര സഭ

.
കൽപ്പറ്റ: സൗന്ദര്യ നഗരമായ സുൽത്താൻ ബത്തേരി ടൗണിൽ തുപ്പിയാൽ കർശന നടപടി. സുൽത്താൻ ബത്തേരി ടൗണിൽ തുപ്പൽ നിരോധനം കർശനമാക്കാനൊരുങ്ങി നഗരസഭ.. ടൗണിൽ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി നഗരസഭാ ആരോഗ്യ വിഭാഗത്തിനെയും ഷാഡോ പോലീസിനെയും ചുമതലപെടുത്തിയിട്ടുണ്ടെന്നും, നഗര സൗന്ദര്യവും, ശുചിത്വവും നില നിർത്തുന്നതിന്റെ ഭാഗമായി നഗരത്തിൽ തുപ്പുന്നതും, മലമൂത്ര വിസർജനം ചെയ്യുന്നവരെയും കണ്ടെത്തിയാൽ കേരള മുനിസിപ്പൽ ആക്ട് 341പ്രകാരം പിഴ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ ടി കെ രമേശ്‌ അറിയിച്ചു.എല്ലാദിവസവും ആരോഗ്യ വിഭാഗവും, ഷാഡോ പോലീസും പരിശോധന നടത്തും. മുറുക്കാൻ കടകൾക്ക് മുന്നിൽ മുറുക്കിതുപ്പുന്നതിനു അവരവരുടെ ചിലവിൽ തുപ്പിന്നതിന് സംവിധാനം കണ്ടെത്തുകയും ആയതു വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം മുറുക്കാൻ കടകളുടെ ലൈസൻസ് റദ് ചെയുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. നമ്മുടെ നഗരം പൂക്കളുടെയും,ശുചിത്വ ത്തിന്റെയും,സന്തോഷത്തിന്റെയും നഗരമാണ് അത് കാത്തു സൂക്ഷിക്കാൻ എല്ലാവരോടും നഗരസഭയോടൊപ്പം ചേർന്നു നിൽക്കണമെന്നും ചെയർമാൻ ടി.കെ. രമേശ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മദ്യവിരുദ്ധ സംസ്കാരം വളർത്തിയെടുക്കാൻ സർക്കാർ തയാറാകണം : മദ്യനിരോധന സമിതി
Next post വയനാട് മെഡിക്കൽ കോളേജ് ബോയിസ് ടൗണിൽ ആരംഭിക്കണമെന്ന് മഹാത്മ കർഷക സ്വാശ്രയ സംഘം.
Close

Thank you for visiting Malayalanad.in