വയനാട്: കുഞ്ഞോം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും നാട്ടുകാരും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധറാലിയും, ലഹരിക്കെതിരെ തീർത്ത പ്രതിരോധ മനുഷ്യച്ചങ്ങലയും തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംബിക ഷാജി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളും നാട്ടുകാരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെംബർ പ്രീതാരാമൻ, അരവിന്ദാക്ഷൻ, ചന്തു മാഷ് , പിടിഎ പ്രസിഡൻ്റ് ഷാജുമോൻ, ബഷീർ, പ്രിൻസിപ്പാൾ ഷിജോ ജോർജ് , വൈസ് പ്രിൻസിപ്പാൾ അബ്ദുറഹ്മാൻ, വിജയൻ മാസ്റ്റർ, ഹസീസ് മാസ്റ്റർ, സമീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.