വയനാട് ജില്ല മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി

. കല്‍പ്പറ്റ:വയനാട് ജില്ല മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി .കെ. അബൂബക്കര്‍ സാഹിബ് വയനാട്ടിലെ മുസ്ലിം ലീഗിന്റെ കാരണവരായ പി. ഒ. മുഹമ്മദ് സാഹിബിന് നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എ.പി. ഹമീദ് അധ്യക്ഷത വഹിച്ചു, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി. മൊയ്തീന്‍കുട്ടി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ, മുനിസിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. അലവി വടക്കേതില്‍, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ .എം. തൊടി മുജീബ്, ജില്ലാ യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എ. പി. മുസ്തഫ, സി. കെ നാസര്‍, എ. അസീസ് അമ്പിലേരി, സി.പി. മജീദ്, പുത്തൂക്കണ്ടി ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി. ശരീഫ ടീച്ചര്‍, യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി പി. നൗഫല്‍, കൗണ്‍സിലര്‍ പി .കുഞ്ഞുട്ടി, ഒ. പി .ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *