കേരളത്തിലും ഇലക്ട്രോണിക് സിഗരറ്റ്: വയനാട്ടിൽ ലഹരി വേട്ടക്കിടെ അഞ്ച് ഇ- സിഗരറ്റ് പിടികൂടി.

സി.വി.ഷിബു.
കൽപ്പറ്റ: കേരളത്തിലും ഇലക്ട്രോണിക് സിഗരറ്റ്: വയനാട്ടിൽ ലഹരി വേട്ടക്കിടെ അഞ്ച് ഇ- സിഗരറ്റ് പിടികൂടി. മുത്തങ്ങയിൽ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥരാണ് കർണാടക ബസിൽ നിന്ന് ആളില്ലാത്ത ബാഗിൽ നിന്നും അഞ്ച് ഇ-സിഗരറ്റുകൾ പിടിച്ചെടുത്തത്.
എം.ഡി.എം.എ. പോലുള്ള അതി മാരക മയക്കുമരുന്നുകൾക്ക് പിന്നാലെ ഇലക്ട്രോണിക് സിഗരറ്റും യുവതലമുറയുടെ ലഹരിയാകുകയാണ്. . വാഹന പരിശോധനക്കിടെ ബത്തേരിയിൽ ഉടമയില്ലാതെ കണ്ടത്തിയ ബാഗിൽ നിന്നാണ് ഇലക്ട്രോണിക് സിഗരറ്റുകൾ പിടിച്ചെടുത്തത്. . 2019 -ഇ-സിഗരറ്റ് നിരോധന നിയമ പ്രകാരം കേന്ദ്ര സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ വില്പനയ്യം ഉപയോഗവും നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ് കേരളത്തിലാദ്യമായാണ് വയനാട്ടിൽ എക്സൈസ് പിടികൂടുന്നത്.
2019-ലെ നിയമനുസരിച്ച് രാജ്യത്ത് ഇ- സിഗരറ്റിൻ്റെ ഉല്പാദനം ,നിർമ്മാണം, ഇറക്കുമതി ,കയറ്റുമതി , ഗതാഗതം ,വിൽപ്പന, വിതരണം, സൂക്ഷിപ്പ്, പരസ്യം എന്നിവ നിരോധിക്കപ്പെട്ടതാണ്. ഓൺലൈൻ വഴിയും വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവർ വഴിയുമാണ് ഇലക്ട്രോണിക് സിഗരറ്റ് അഥവാ ഇ – സിഗരറ്റ് ഇവിടെയെത്തുന്നത്. കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വയനാട് വഴി കേരളത്തിലേക്ക് മറ്റ് മയക്ക് മരുന്നുകൾക്കൊപ്പം ചെറുപ്പക്കാരെ ലക്ഷ്യമാക്കി ഇ-സിഗരറ്റ് എത്തിക്കുന്നുവെന്നാണ് വിവരം. ഇതിന തുടർന്ന് വീണ്ടും എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കി. എക്സൈസും പോലീസും പൊതുജനങ്ങളുടെ സഹായത്തോടെ ലഹരി വേട്ട കാര്യക്ഷമമായി നടത്തുമ്പോഴും ഇ – സിഗരറ്റ് ,എം.ഡി.എം.എ. പോലുള്ള മാരക മയക്കുമരുന്നുകൾ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post റേഷൻ കടക്ക് പുതിയ ലൈസൻസ് ലഭിച്ചിട്ടും നടത്താൻ അനുവദിക്കുന്നില്ലന്ന് പരാതി
Next post വയനാട് ജില്ല മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി
Close

Thank you for visiting Malayalanad.in