സന്തോഷ് ട്രോഫി ക്യാമ്പിൽ സെലക്ഷൻ ലഭിച്ച ശ്രീനാഥിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു.

കൽപ്പറ്റ: സന്തോഷ് ട്രോഫി ക്യാമ്പിൽ സെലക്ഷൻ ലഭിച്ച കൽപ്പറ്റയുടെ അഭിമാന താരമായ മണിയൻകോട് സ്വദേശി ശ്രീനാഥിനെ കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബഹു കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ് ഉപഹാരം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് ഹർഷൽ കോന്നാടൻ അധ്യക്ഷതവഹിച്ചു. എൻജിഒ അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി സി കെ ജിതേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഡിന്റോ ജോസ്, ഗൗതം ഗോകുൽദാസ് അർജുൻ മണിയൻകോട്, മുബാരിഷ് അയ്യാർ, ഷനൂബ് എം വി, ജ്യോതി, കല്ല്യാണി, ചന്ദ്രൻ, ബാലൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *