വോള്‍വോ കാര്‍ ഇന്ത്യയുടെ ഇലക്ട്രിക് എസ്.യു.വി എക്‌സ് സി40 വിതരണം തുടങ്ങി

കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി എക്‌സ് സി40 റീച്ചാര്‍ജ് വിതരണം ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡിഗഢ്, ചെന്നൈ, കോയമ്പത്തൂര്‍, ഡെല്‍ഹി, ഗുര്‍ഗാവ്, ഹൈദരാബാദ്, ഇന്‍ഡോര്‍, റായ്പൂര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, വെസ്റ്റ് മുംബൈ, സൗത്ത് മുംബൈ, പൂനെ, സൂറത്ത്, വിശാഖപട്ടണം, വിജയവാഡ തുടങ്ങി രാജ്യത്ത് വോള്‍വോ കാര്‍സിന് 25 ഡീലര്‍മാരുണ്ട്.
ഗുജറാത്തില്‍ ശ്രീ മാരുതി കൊറിയര്‍ സര്‍വിസ് ലിമിറ്റഡ് എം.ഡി അജയ് മൊകാരിയക്ക് വോള്‍വോ കാര്‍ ഇന്ത്യ മനേജിംഗ് ഡയരക്ടര്‍ ജ്യോതി മല്‍ഹോത്രയാണ് ആദ്യകാര്‍ കൈമാറിയത്. സമ്പൂര്‍ണമായി ഇന്ത്യയില്‍ സംയോജിപ്പിച്ച ആദ്യ ലക്ഷ്വറി ഇലക്ട്രിക് എസ്.യു.വിയാണ് വോള്‍വോ എക്‌സ് സി40 റീച്ചാര്‍ജ്. ബാംഗ്ലൂരിലാണ് കാറുകള്‍ സംയോജിപ്പിക്കുന്നത്.
പൂര്‍ണമായും ഇന്ത്യയില്‍ അസംബ്ള്‍ ചെയ്ത ഇലക്ട്രിക് ലക്ഷ്വറി കാര്‍ എക്‌സ് സി40 റീച്ചാര്‍ജ് വിതരണം ആരംഭിച്ചത് നമുക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണെന്നും ഒരു വലിയ യാത്രയുടെ തുടക്കമാണിതെന്നും വോള്‍വോ കാര്‍ ഇന്ത്യ മനേജിംഗ് ഡയരക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. കമ്പനി നേരിട്ട് ഓണ്‍ലൈന്‍ മോഡലില്‍ വില്പന നടത്തുകയെന്ന നാഴികക്കല്ലു കൂടിയ പിന്നിട്ടിരിക്കയാണെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ 150 കാര്‍ ബുക്കിംഗ് ലഭിച്ചുവെന്നും ഇതിനകം അഞ്ഞൂറോളം കാറുകള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
ജൂലൈ 26നാണ് 55.90 ലക്ഷം എക്‌സ് ഷോറൂം വിലിയല്‍ എക്‌സ് സി40 റീച്ചാര്‍ജ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഒറ്റ റീച്ചാര്‍ജില്‍ 418 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന കാര്‍ ഉമടകള്‍ക്ക് ആത്മവിശ്വാസം നല്‍കും. XC40 റിച്ചാര്‍ജ് ഉടമകള്‍ക്ക് രണ്ടു വര്‍ഷത്തെ ട്രി ക്രോണര്‍ മെമ്പര്‍ഷിപ്പ് ഉള്‍പ്പെടെ സുരക്ഷിതത്വവും സംതൃപ്തിയും പ്രദാനം ചെയ്യുന്ന നിരവധി ഓപ്ഷനുകള്‍ ഏര്‍പ്പെടുത്തിയ കമ്പനി ജൂലൈയ് 27നാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ചതിനു പിന്നാലെ വലിയ സ്വീകാര്യതയാണ് വോള്‍വോ XC40 റിച്ചാര്‍ജിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടിൽ വെച്ച് ഗുരുതരമായി തീപ്പൊള്ളലേറ്റ് ദമ്പതികൾ ആശുപത്രിയിൽ
Next post നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയാൽ ആരോഗ്യമേഖലയിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന് ഡോ.മെഹ്ദി സീൻ
Close

Thank you for visiting Malayalanad.in