സർക്കാറിന്റേത് ലൈംഗിക ഉദാരനയം: താലൂക്ക് ഇത്തിഹാദ് ക്യാംപ് സമാപിച്ചു

.
മാനന്തവാടി: പാഠ്യപദ്ധതി ചട്ടക്കൂടിന്റെ മറവിൽ ലൈംഗിക ഉദാരവൽക്കരണമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മാനന്തവാടി ടൗൺ മദ്റസയിൽ നടന്ന താലൂക്ക് ഇത്തിഹാദ് ക്യാംപ് അഭിപ്രായപ്പെട്ടു. സംസ്ഥാനകമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നടന്നു വരുന്ന ഇത്തിഹാദ് ക്യാംപുകളുടെ ഭാഗമായി ജില്ലയിലെ താലൂക്കുകളിൽ നടന്ന ക്യാംപിന്റെ സമാപന സംഗമത്തിൽ പ്രസിഡണ്ട് യൂസുഫ് ഫൈസി വാളാട് അദ്ധ്യക്ഷനായി. ജില്ലാ വർ. പ്രസിഡണ്ട് എസ്.മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ഫണ്ട് സമാഹരണ കാംപയിനുൾപ്പെടെ ജില്ലാ പ്രവർത്തന പദ്ധതികൾ ജില്ലാ ജനറൽ സെക്രട്ടറി പി.സി ഇബ്റാഹിം ഹാജി വിശദീകരിച്ചു. ജെൻഡർ ന്യൂട്രാലിറ്റി, പ്രീ മാരിറ്റൽ കോഴ്സ് എന്നീ വിഷയങ്ങൾ യഥാക്രമം ഹാരിസ് ബാഖവി കമ്പളക്കാട്, മുഹമ്മദ് ഷാ മുട്ടിൽ അവതരിപ്പിച്ചു. എം.ഹസൻ മുസ് ലിയാർ, പി.കുഞ്ഞബ്ദുള്ള ഹാജി, കേളോത്ത് അബ്ദുള്ള, ചക്കര അബ്ദുല്ല ഹാജി, ഉമർ ഹാജി നീരാട്ടാടി , അഡ്വ പടയൻ റശീദ് സംസാരിച്ചു. ഇബ്റാഹിം ബാഖവി വാളാട് പ്രാർഥന നിർവഹിച്ചു. സി.കുഞ്ഞബ്ദുള്ള സ്വാഗതവും ബ്രാൻ അലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിലും ലിറ്റററി ഫെസ്റ്റ് വരുന്നു; ലോഗോ പ്രകാശനം ചെയ്തു
Next post ചരിത്രത്തിലാദ്യമായി പഞ്ചായത്ത് പദ്ധതി സ്കൂൾ ലീഡർ ഉദ്‌ഘാടനം ചെയ്തു
Close

Thank you for visiting Malayalanad.in