വെള്ളമുണ്ടഃ വയനാട് ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷം രൂപ ചിലവഴിച്ച് ജി.എം.എച്ച്.എസ് സ്കൂളിൽ പണിപൂർത്തീകരിച്ച മാനന്തവാടി ബ്ലോക്ക് പരിധിയിലെ ആദ്യത്തെ മോഡുലാർ കംഫർട്ട് സ്റ്റേഷൻ സ്കൂളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലീഡർ അബ്ദുല്ല അമീൻഷ ഉദ്ഘാടനം ചെയ്തു . ഉദ്ഘാടനത്തിന് മുൻപ് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിജയിച്ച മുഴുവൻ ഭാരവാഹികൾക്കും സത്യവാചകം ചൊല്ലിക്കൊടുക്കുകയും സന്ദേശ പ്രഭാഷണം നടത്തുകയും ചെയ്തു.
മോഡുലാർ കംഫർട്ട് സ്റ്റേഷന്റെ ഉദ്ഘാടകനായി ജുനൈദ് കൈപ്പാണിയെ സംഘാടകർ ക്ഷണിച്ചപ്പോൾ സ്കൂൾ ലീഡറായി ആരാണോ തിരെഞ്ഞെടുക്കപ്പെടുന്നത് അവർ ചെയ്യട്ടെയെന്ന് ജുനൈദ് നിർദേശം വെക്കുകയായിരുന്നു. അങ്ങനെയാണ് നിയുക്ത സ്കൂൾ ലീഡർക്ക് ഉദ്ഘാടകാനായി അവസരം ലഭിക്കുന്നത്.
സ്കൂൾ പാർലമെന്റ് സംവിധാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്ന് ജുനൈദ് പറഞ്ഞു.
2022-23 വർഷത്തെ സ്കൂൾ തല പാർലമെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ചാർജ് ഏറ്റെടുത്തയുടൻ ഉദ്ഘാടകാനായി അവസരം ലഭിച്ചത് ഏറെ അത്ഭുതപ്പെടുത്തിയെന്ന് അബ്ദുല്ല അമീൻഷ പറഞ്ഞു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.സി തോമസ്,നാസർ.സി, എൽദോസ് ടി.വി,അബ്ദുൽ സലാം,ശിവന്യ സുമേഷ് തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...