.
കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശന് ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പതരക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തുന്ന പ്രതിപക്ഷനേതാവ് പത്ത് മണിക്ക് മുട്ടിലില്‍ നടക്കുന്ന മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് രാവിലെ പതിനൊന്നരക്ക് സുല്‍ത്താന്‍ ബത്തേരിയിലെ വൈല്‍ഡ് ലൈഫ് വാര്ഡന് ഓഫീസിലേക്ക് ഡിസിസി സംഘടിപ്പിക്കുന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം 2.45ന് മാനന്തവാടി ചൂട്ടക്കടവില്‍ അങ്കണവാടി കെട്ടിടവും, സാംസ്കാരിക കേന്ദ്രവും, ജലവിതരണ പദ്ധതിയുടെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. വൈകിട്ട് നാലരക്ക് വെള്ളമുണ്ട സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവും ആറ് മണിക്ക് വാര്‍ഡ് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കണിയാമ്പറ്റയില്‍ നടക്കുന്ന കുടുംബ സംഗമത്തിലും പങ്കെടുത്ത ശേഷം അദ്ദേഹം ജില്ലയില്‍ നിന്നും മടങ്ങും.
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...