ലഹരിവിരുദ്ധ സന്ദേശവുമായി ചെറുപുഷ്പ മിഷൻ ലീഗ്: ബോധവൽക്കരണ ജാഥ സമാപിച്ചു.

കൽപ്പറ്റ :ചെറുപുഷ്പ മിഷൻ ലീഗ് പുതിയിടംകുന്ന് ശാഖയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിൽ ലഹരി വിരുദ്ധ മ്പോധവത്ക്കരണ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. . ജാഥയുടെ ഉദ്ഘാടനം കല്പറ്റയിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി നിർവഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾപെടുത്തി ജില്ലയിൽ വിതരണം വിതരണം ചെയ്യാൻ തയ്യാറാക്കിയ അയ്യായിരം ലഘുലേഖകളുടെ വിതരണോത്ഘാടനം സൈബർ പോലീസ് ജില്ലാ മേധാവി സി.ഐ. ഷജു , ജോൺസൺ തൊഴുത്തുങ്കലിന് നൽകി കൊണ്ട് നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സേവനങ്ങളെ മുൻ നിർത്തി എക്സൈസ് കമ്മിഷണറെ മിഷൻ ലീഗ് ഭാരവാഹികൾ ആദരിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട 14 ടൗണുകളിലുടെ കടന്നുപോയ ജാഥ മാനന്തവാടിയിൽ സമാപിച്ചു . ജോൺസൺ മാസ്റ്റർ തൊഴുത്തുങ്കൽ, ജോസ് പളളത്ത് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. . ഫ്ലാങ്ക്ളിൻ പ്രസാദ് , സി. ലിസ എസ്.കെ.ഡി. എന്നിവരാണ് ജാഥയിൽ ഗാനങ്ങൾ ആലപിച്ചത്.
. ജാഥ ക്യാപ്റ്റൻ ഫാ. ജെയിംസ് ചക്കിട്ടുകുടിയിൽ നയിച്ച ജാഥയിൽ സംഘടന അംഗങ്ങളായ സി.സെലിൻ എസ്.എച്ച്., രഞ്ജു മുക്കത്ത്, ഷാജി കോ നൂർ, ബിനു അയ്യംങ്കുഴയ്ക്കൽ, ഫ്ലെമിൻ, അഭിഷേക്, ആഷ്‌വിൻ, ജെസ്വിവിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വ്യൂഹ 22: എഞ്ചിനീയറിംഗ് കോളേജിൽ ടെക്നിക്കൽ ഫെസ്റ്റിന് തുടക്കമായി
Next post വാട്ടർ അതോറിറ്റി റിട്ടയർഡ് എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു.
Close

Thank you for visiting Malayalanad.in