കോഴിക്കോട് : ഇന്ത്യയിലാദ്യത്തെ റിസ്ക്ക് ഫ്രീ ജോയിന്റ് വെഞ്ച്വർ ഫ്രാഞ്ചൈസി പ്ലാറ്റ്ഫോമായ ജോറിന്റെ ആഭിമുഖ്യത്തിൽ റിംഗ്സ് പ്രൊമോസ് , കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്മായി സഹകരിച്ച് ഒരു ലക്ഷം പുതുസംരംഭകർക്കായി വായ്പ പദ്ധതിയ്ക്കുള്ള അംഗീകാര പത്രം നൽകുന്നതായി സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
നവംബർ ഒന്നിന് രാവിലെ 11 മണി മുതൽ വൈകിട്ട് 6 വരെ ബീച്ച് ഫ്രീഡം സ്വകയറിന് പുറക് വശം പ്രത്യേകം തയ്യാറാക്കിയ ഗ്രാന്റ് മലബാർ ജോർ ഫെയറിൽ സ്വയം തൊഴിൽ വായ്പ ലഭ്യമാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ നടക്കും.
ജോർ ഫെയർ ഉദ്ഘാടനം എം കെ രാഘവൻ എം പി നിർവ്വഹിക്കും. എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ , എം കെ മുനീർ , മാതൃഭൂമി ഡയറക്ടർ പി വി ഗംഗാധരൻ , ഷെവലിയാർ സി ഇ ചാക്കുണ്ണി, റിംഗ്സ് പ്രൊമോസ് മാനേജിംഗ് ഡയറക്ടർ ജാക്സൺ ജോയ് എന്നിവർ പങ്കെടുക്കും. യാതൊരു ജാമ്യ വ്യവസ്ഥകളുമില്ലാതെ 50,000 രൂപ മുതൽ 15 ലക്ഷം രൂപ വരെയാണ് ലോൺ സൗകര്യം ലഭ്യമാക്കുക.
വായ്പ പദ്ധതി പരമാവധി ലാഭകരമായി ഉപയോഗപ്പെടുത്തുന്നതിനായി വിജയകരമായി നടപ്പിലാക്കിയിട്ടുള്ള 20 ലധികം പ്രൊജക്റ്റ് മോഡലുകളും 7 സ്വതന്ത വ്യാപാര സഹായവും ജോർ നൽകും . ജോബ് ഫെയറിൽ ഇന്ത്യയ്ക്കകത്തും വിദേശത്തുമായി 6000 ത്തിലധികം തൊഴിൽ അവസരങ്ങൾക്കുള്ള സ്പോട്ട് രജിസ്ട്രേഷനും ട്രെയിഡ് ഫെയറിൽ വിവിധ കമ്പിനികളുടെതായി 2000 ത്തിലധികം ഡിസ്ട്രിബൂട്ടർ ഷിപ്പ് , ഡീലർഷിപ്പ് , ഫ്രാഞ്ചയിസി അവസരങ്ങളും ജോർ ഫെയറിൽ ഒരുക്കും.
പദ്ധതി എല്ലാ വർഷവും നടത്താനും മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് തീരുമാനമെന്ന് ജോർ ചെയർമാൻ ജെയ്സൺ അറയ്ക്കൽ ജോയ് പറഞ്ഞു. ഓരോ ഗ്രാമത്തിൽ നിന്നും പുതു സംരംഭങ്ങൾ വരാനാണ് ജോർ ലക്ഷ്യമിടുന്നത്. എന്നാൽ യാതൊരുവിധ രജിസ്ട്രേഷൻ ഫീസും നൽകേണ്ടതില്ലന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായാണ് ജില്ലയ്ക്കകത്തുള്ള സംരംഭകർക്ക് 50, 000 രൂപ മുതൽ വായ്പ അനുവദിക്കുന്നതെന്ന് കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി നാരായൺകുട്ടി പറഞ്ഞു. റോട്ടറി കാലിക്കറ്റ് സ്മാർട്ട് സിറ്റി, ദീപിക , ബ്രാന്റ് സ്റ്റോറീസ് എന്നിവരുടെ സഹകരണത്തോടെയാണ് ഫെയർ സംഘടിപ്പിക്കുന്നത്.
മറീന റസിഡൻസിയിൽ നടന്ന ചടങ്ങിൽ ജോർ ഫെയറിന്റെ ലോഗോ കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി നാരായൺകുട്ടി പ്രകാശനം ചെയ്തു.
പത്ര സമ്മേളനത്തിൽ ജോർ ചെയർമാൻ ജെയ്സൺ അറയ്ക്കൽ ജോയ്, കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി നാരായൺകുട്ടി , റോട്ടറി കാലിക്കറ്റ് സ്മാർട്ട് സിറ്റി പ്രസിഡന്റ് കെ അനിൽ കുമാർ , സ്മാർട്ട് സിറ്റി സെക്രട്ടറി കെ കെ അജിത് കുമാർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ 18004197419,18004198419 ബന്ധപ്പെടാവുന്നതാണ്.
.
One thought on “ഒരു ലക്ഷം പേർക്ക് വായ്പ പദ്ധതി; ഗ്രാന്റ് മലബാർ ജോർ ഫെയർ നവംബർ ഒന്നിന്”
നേത്ര പരിശോധന ക്യാമ്പ് കൽപ്പറ്റ: മെയ് 10ന് മുട്ടിലിൽ നടത്തുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര...
15+ Global Brands, Celebrity Surprises &Exclusive Launches Bengaluru 6 May2025 Devadas TP Industry Media Special Correspondent -Media Wings Lulu Mall,...
ബത്തേരി : കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ വെസ്റ്റ് ബംഗാൾ കൊൽക്കത്ത സ്വദേശിയായ റാം പ്രസാദ് ദത്ത് (30) ആണ് പിടിയിലായത്. മുത്തങ്ങ തകരപ്പാടിയിൽ ജില്ലാ...
- വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'നോക്ക് ഔട്ട് ഡ്രഗ്സ്' എന്ന പേരില്‍ വയനാട്...
കല്‍പ്പറ്റ: അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ ശവദാഹമാകും കേരളത്തില്‍ നടത്താന്‍ പോകുന്നതെന്നും, കേരളത്തിന് ശാപമായി മാറിയ സര്‍ക്കാറിനെ താഴെ ഇറക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമായി മാറിയെന്നും കെ...
Good program