കെ.എസ്.ആർ.ടി.സി.ബസിൽ നിന്ന് എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി.

മാരക മയക്കുമരുന്ന് പിടികൂടി. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 25.75 ഗ്രാം എം.ഡി.എം.എ. കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ ചാച്ചൂസ് വീട്ടിൽ മുഹമ്മദ് സുഹാസ് (32 ) എന്നയാളെ അറസ്റ്റ് ചെയ്തു. ശരീരത്തിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന് കണ്ടെത്തിയത്. മൈസൂർ -കോഴിക്കോട് കർണാടക കെ.എസ്ആആർ.ടി.സി. ബസിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി, എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ് ടി.എച്ച്, എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ കെ.പി ലത്തീഫ്,അജീഷ് ടി.ബി, സോമൻ. എം, ,സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്.ഇ, രമ്യ ബി.ആർ,ബിന്ദു കെ.കെ എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രതിയെയും തൊണ്ടി മുതലും തുടർ നടപടികൾക്കായി സുൽത്താൻബത്തേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം സംസ്കരിച്ചു: അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങൾ.
Next post ഒരു ലക്ഷം പേർക്ക് വായ്പ പദ്ധതി; ഗ്രാന്റ് മലബാർ ജോർ ഫെയർ നവംബർ ഒന്നിന്
Close

Thank you for visiting Malayalanad.in