ലോകത്ത് നീതി നടപ്പാക്കിയതിലും പ്രചരിപ്പിച്ചതിലും തിരുനബി ഉദാത്ത മാതൃക: സയ്യിദ് ജമലുല്ലൈലി

, ഗൂഡല്ലൂര്‍. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ‘നീതി നീങ്ങുന്ന ലോകം നീതിനിറയുന്ന തിരുനബി’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച് വന്ന റബീഅ് കാംപയിന് ഉജ്വല സമാപ്തി. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരില്‍ നടന്ന സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ലോകത്ത് നീതി നടപ്പാക്കിയതിലും പ്രചരിപ്പിച്ചതിലും ഉദാത്ത മാതൃകയാണ് തിരുനബി(സ) യെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളിലും പ്രയാസങ്ങളിലും പ്രവാചക ജീവിതവും തിരുചര്യയും മാത്രമാണ് പരിഹാരം. അക്രമവും അനീതിയും അസമത്വവും അടിമത്വവും നാടുവാണ ഒരു കാലകട്ടത്തിലാണ് നബി(സ) ഉദയം ചെയ്തത്. മാനവികതയുടെ മഹിത മാത്യക ജീവിതത്തിലൂടെ നടപ്പാക്കുകയും സാമൂഹിക സാമ്പത്തിക നീതിയും ധര്‍മ്മവും സ്ഥാപിക്കുകയും ചെയ്ത് കൊണ്ടാണ് പുണ്യ നബി ലോകത്തിന് മാതൃകയായതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ട്രഷറര്‍ എ.എം ഫരീദ് എറണാകുളം അധ്യക്ഷനായി, മൊയതീന്‍ ഫൈസി പുത്തനഴി മുഖ്യപ്രഭാഷണവും ഹംസ റഹ് മാനി കൊണ്ടിപ്പറമ്പ് പ്രമേയ പ്രഭാഷണവും നടത്തി. കാംപയിനിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി നടത്തിയ പ്രവാചക പ്രകീര്‍ത്തന പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് മത്സര വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ സമ്മാനിച്ചു. സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സെക്രട്ടറി പി.കെ.എം ബാഖവി, ട്രഷറര്‍ എം മൊയ്തീന്‍ കുട്ടി റഹിമാനി, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് കെ അബൂബകര്‍ ബാഖവി, സെക്രട്ടറി മോയിന്‍ ഫൈസി, ട്രഷറര്‍ പി.കെ ഹനീഫ, വര്‍ക്കിംഗ് സെക്രട്ടറി പി.കെ ഉമര്‍ മുസ് ലിയാര്‍, റാഫി പെരുമുക്ക്, ഹുസൈന്‍ തങ്ങള്‍ തിരൂരങ്ങാടി, യു.എം ബശീര്‍ ആതവനാട്. ജംഇയ്യതുല്‍ ഖുത്വബാ ജില്ലാ പ്രസിഡന്റ് സൈദലവി റഹ്മാനി, സെക്രട്ടറി ജമാല്‍ ഫൈസി, വര്‍്ക്കിംഗ് സെക്രട്ടറി ഫള്ല്‍ ദാരിമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹനീഫ ഫൈസി, സെക്രട്ടറി പി.സി അന്‍വര്‍ ദാരിമി, വര്‍ക്കിംഗ് സെക്രട്ടറി നൗഫല്‍ ദാരിമി, എം യൂസുഫ് ഹാജി, കുഞ്ഞാവ ഹാജി, ആലി, ഉമര്‍ ലത്വീഫി, അസീസ് മുസ് ലിയാര്‍, നാസര്‍ ഹാജി, മാനുപ്പ, ഉസ്മാന്‍ ദാരിമി സംബന്ധിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സലീം എടക്കര സ്വാഗതവും, എ.എം ശരീഫ് ദാരിമി നന്ദിയും പറഞ്ഞു. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിതിറങ്ങിയ ഉജ്വല റാലിക്ക് ശേഷമാണ് സമാപനസമ്മേളനം നടന്നത്. ഗൂഡല്ലൂര്‍ മൈക്കാ മൗണ്ടില്‍ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി തുപ്പുക്കുട്ടിപ്പേട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗരിയില്‍ സമാപിച്ചു. ആമില പരേഡ്, ദഫ് സ്‌കൗട്ട് സംഘങ്ങള്‍ അകമ്പടിയോടെയാണ് റാലി നഗരം ചുറ്റിയത്. എസ്.എം.എഫ് നീലഗിരി ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി റാലി ഫ്‌ളാഗ്ഓഫ് ചെയ്തു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, മൊയ്തീന്‍ ഫൈസി പുത്തനഴി, എ.എം ഫരീദ് എറണാകുളം, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സലീം എടക്കര, എ.എം ശരീഫ് ദാരിമി, മോയിന്‍ ഫൈസി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആര്യാടൻ മുഹമ്മദ് മതേതരത്വത്തിന്റെ കാവലാൾ : എം എം ഹസ്സൻ
Next post കുരങ്ങ് പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും
Close

Thank you for visiting Malayalanad.in