പനമരത്തെ മോഷണ പരമ്പരയിലെ പ്രതി പിടിയിൽ

പനമരം: അഞ്ചുകുന്ന് മോഷണ പരമ്പരയിലെ പ്രതി പിടിയിൽ.
പനമരം പോലീസാണ് പേര്യ സ്വദേശി
കുറുമുട്ടത്ത് വീട്ടിൽ പ്രജീഷിനെ കസ്റ്റഡിയിലെടുത്തത്.അഞ്ചുകുന്നിലെ സൂപ്പർ മാർക്കറ്റ് അടക്കം നാലോളം കടകൾ കുത്തി തുറന്നായിരുന്നു മോഷണം.സൂപ്പർ മാർക്കറ്റിൽ നിന്നും 90000 രൂപയും സംഭാവനപ്പെട്ടിയും മോഷ്ടിച്ചിരുന്നു. മുഖം മറച്ച നിലയിലായിരുന്നു മോഷ്ടാവ് സി.സി.ടി.വി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയാണ് മാനന്തവാടി ടൗണിൽ നിന്നാണ് പ്രതിയെ പനമരം പോലീസ് പിടികൂടിയത്. പനമരം എസ് ഐ വിമൽ ചന്ദ്രന്റെയും പടിഞ്ഞാറത്തറ എസ്.ഐ. അബൂബക്കറിൻ്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ശിഹാബ്, മോഹൻദാസ്, വിനോദ് ജോസ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.നാലോളം കടകൾ കുത്തി തുറന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് പ്രതി മോഷണം നടത്തിയത്. ഇതിന്റെ സി സി ടിവി ദൃശ്യവും അന്വേഷണ സംഘത്തിന് ഗുണമായി തീർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാപ്പകൽ സമരത്തിൽ പങ്കുചേർന്ന് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സ്തേഫാനോസ് മോർ ഗീവർഗീസ് മെത്രാപ്പോലീത്ത
Next post വീട്ട് മുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു
Close

Thank you for visiting Malayalanad.in