ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ലഹരി മുക്തി ചികിത്സ ഇനി സർക്കാർ ഇൻഷുറൻസിന് കീഴിലും

കൽപ്പറ്റ: ‘മാനസികാരോഗ്യ വിഭാഗത്തിൽ കിടത്തി ചികിത്സ ഇനിമുതൽ കൂട്ടുരിപ്പുകാരില്ലാതെയും’ മേപ്പാടി: മദ്യമടക്കമുള്ള ലഹരി വസ്തുക്കളുടെ മഹാവലയത്തിൽ നിന്നും പുതു തലമുറ അടക്കമുള്ള ആളുകളെ തിരികെ കൊണ്ടുവരാൻ പ്രാപ്തരാക്കുന്ന മാനസികാരോഗ്യ വിഭാഗത്തിന്റെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ സേവനങ്ങൾ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ പൂർണമായും സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ പത്ര സമ്മേളനത്തിൽ അറിയിച്ചു. മാത്രവുമല്ല ഈ വിഭാഗത്തിലെ ചികിത്സകൾ ദൈർഘ്യമേറിയതായതുകൊണ്ട് പലപ്പോഴും ആശുപത്രിയിൽ രോഗിയെ പരിചരിക്കാൻ ആളില്ലാത്ത സാഹചര്യങ്ങളിൽ രോഗിക്ക് ശരിയായ ചികിത്സ കൃത്യ സമയത്ത് ലഭിക്കുന്നു എന്നുറപ്പുവരുത്തുവാൻ കൂട്ടിരിപ്പുകാരില്ലാതെ രോഗിയെ പ്രവേശിപ്പിക്കുവാനുള്ള സൗകര്യം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഒരുക്കിയതായും അധികൃതർ അറിയിച്ചു. ലഹരിക്കെതിരെ സ്കൂൾ കോളേജ് തലങ്ങളിൽ വലിയ കാമ്പയിൻ നടക്കുന്ന ഈ സമയത്ത് സമൂഹത്തെ ലഹരിയിൽ നിന്നും മുക്തരാക്കാനുള്ള ശ്രമത്തിന് ആശുപത്രികളുടെ പങ്കിനോടൊപ്പം തന്നെ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അധികൃതർ പറഞ്ഞു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ലഹരി മുക്തി കേന്ദ്രത്തിന്റെ ഉൽഘാടനം ഒക്ടോബർ 25 ന് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടക്കും.മാനസികാരോഗ്യ വിഭാഗത്തിന്റെ സേവനങ്ങളുടെ സംശയശ ങ്ങൾക്ക് 8111881079 ൽ വിളിക്കാവുന്നതാണ്. പത്ര സമ്മേളനത്തിൽ സൈക്യാട്രി വിഭാഗം മേധാവി ഡോ. ഷഫീൻ ഹൈദർ, ഡോ ജിഷ്ണു ജനാർദ്ദനൻ,ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, എ ജി എം ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് 23-ന് മുട്ടിലിൽ
Next post വയനാട്ടിലും ബസ് യാത്രക്കാർക്കായി ചലോ ആപ്പിലൂടെയും കാർഡിലൂടെയും ഡിജിറ്റൽ ടിക്കറ്റിംഗ്
Close

Thank you for visiting Malayalanad.in