തരുവണ:മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ യു പി വിഭാഗം പ്രവൃത്തിപരിചയമേളയിലും എൽ പി വിഭാഗം പ്രവൃത്തിപരിചയ മേളയിലും എൽ പി വിഭാഗം ഗണിത മേളയിലും ഓവറോൾ കിരീടം നേടിയ തരുവണ ഗവ.യു.പി സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. മൂന്ന് വിഭാഗങ്ങളിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയ തരുവണ സ്കൂളിലെ കുട്ടികൾക്കുള്ള അനുമോദന ചടങ്ങിനോടൊപ്പം കുട്ടികൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു .വാർഡ് മെമ്പർ സീനത്ത് വൈശ്യൻ ,പി ടി എ പ്രസിഡൻ്റ് കെ സി കെ നജ്മുദ്ദീൻ, എസ് എം സി ചെയർമാൻ എ കെ നാസർ,ഹെഡ്മാസ്റ്റർ കെ കെ സന്തോഷ്, ആരിഫ, ബെറ്റ്സി എ ടോം, ബിനി ബാബു, അനിൻ ജ്യോതി തുടങ്ങിയവർ നേതൃത്വം നൽകി.