
കേരള ഗവര്‍മെണ്ട് നേഴ്‌സസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ.
രാവിലെ 9 മണിക്ക് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച സമ്മേളന വിളംബര ജാഥ സമ്മേളന നഗരിയില്‍ സമാപിച്ചു.സമ്മേളനത്തെ അഭിവാദ്യം ചെയ്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ പി സുമതി, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി കെ വിജയകുമാര്‍ ,സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ, കോണ്‍്‌ഫെഡറേഷന്‍ ഓഫ് സെന്റര്‍ ഗവര്‍മെണ്ട് എംപ്ലോയീസ് യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി രാജേഷ്, കെ ജി എസ് എന്‍ എ ജില്ലാ സെക്രട്ടറി ടി ഷാനിക് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി രതീഷ് ബാബു സ്വാഗതവും ജില്ലാ ട്രഷറര്‍ കെ സജ്‌ന നന്ദിയും പറഞ്ഞു. ലഹരി മുക്ത നാളെക്കുള്ള പോരാട്ടങ്ങളില്‍ അണിചേരാന്‍ സമ്മേളനം അംഗങ്ങളെ ആഹ്വാനം ചെയ്തു. തുടര്‍ന്ന് സര്‍വീസില്‍ നിന്നും വിരമിച്ച സഹപ്രവര്‍ത്തകര്‍ക്ക് സമ്മേളനം യാത്രയയപ്പ് നല്‍കി. ഉച്ചയ്ക്ക് ശേഷം നടന്നപ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഷൈനി ആന്റണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഖമാറുസമന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.ഭാരവാഹികളായി പി എസ് എമിലി (പ്രസിഡന്റ് ), വി ലക്ഷമി,വി പി മിനി (വൈസ് പ്രസിഡന്റുമാര്‍), പി രതീഷ് ബാബു(സെക്രട്ടറി),ടി ആര്‍ ജിസ്‌വിന്‍,പി സിന്ധു(ജോയിന്റ് സെക്രട്ടറിമാര്‍),കെ സജ്‌ന (ട്രഷറര്‍),എ മഞ്ജുഷ,പി വി രാജേഷ്, (ഓഡിറ്റര്‍മാര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.