കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് ഇത്തവണ വയനാട്ടിൽ വച്ചാണ് നടക്കുന്നത്. മുട്ടിൽ ഡബ്ല്യം .എം .ഒ. കോളേജിൽ വച്ച് ഒക്ടോബർ 23, 24 തിയതികളിൽ ആണ് ക്യാമ്പ് നടക്കുക .
23 നു രാവിലെ 10 മണിക്ക് കണ്ണൂർ സർവ കലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നവ ഫാസിസം ആഗോള ദേശീയ സാഹചര്യങ്ങൾ എന്നതാണ് വിഷയം.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 200 പ്രതിനിധികൾ രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കും . ക്യാമ്പിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോജി കൂട്ടുമ്മേൽ വിശദീകരണം നടത്തി.
സ്വാഗത സംഘം ഭാരവാഹികൾ ചെയർ പേഴ്സൺ : നസീമ മങ്ങാടൻ (മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) വൈസ് ചെയർ പേഴ്സൺ : സി കെ ശിവരാമൻ, പി എം സന്തോഷ് കുമാർ, ഷീബ വേണുഗോപാൽ
ജനറൽ കൺവീനർ : പ്രൊഫ കെ ബാലഗോപാലൻ (കേന്ദ്ര നിർവാഹക സമിതി അംഗം)
കൺവീനർ : കെ ബിജോപോൾ, പി ജനാർദ്ദനൻ
വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു