മാനന്തവാടി: ഒരു രാഷ്ട്രം ഒരു ഭാഷ എന്ന ആശയം ഭാരതത്തിൻ്റെ വൈവിധ്യത്തെ തകർക്കുമെന്ന് കെ.എ.ടി.എഫ് (കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ) ഉപജില്ല സമ്മേളനം അഭിപ്രായപ്പെട്ടു.നിരവധി ഭാഷകളും അതിലധികം ഉപഭാഷകളും സംസ്കാരങ്ങൾക്കും നിയമപരമായ സ്വാതന്ത്ര്യം നല്കിയ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ജോലിക്കും അംഗീകാരത്തിനും ഒരു ഭാഷയുള്ളവർക്ക് മാത്രമെ സാധ്യമാവൂ എന്ന ആശയം രാജ്യത്തെ മറ്റൊരു സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്കി. ഏകതയുടെ പേര് പറഞ്ഞ് പൗരൻമാരുടെ മൗലിക അവകാശങ്ങൾ ഇല്ലാതാക്കുന്ന ഭരണാധികാരികൾക്കെതിരെ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ സലാം എം.പി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല പി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ജാഫർ പി കെ, അക്ബറലി, ടി, യൂനുസ്. ഇ , നസ്രിൻ തയ്യുള്ളതിൽ, സുഷമ.പി.എം, ജി.എം ബനാത്ത് വാല, സുബൈർ. എൻ.പി എന്നിവർ സംസാരിച്ചു.
One thought on “ഏകതയുടെ പേരിൽ രാജ്യത്തെ വൈവിധ്യങ്ങൾ ഇല്ലാതാക്കരുത്. കെ.എ.ടി.ഫ്”
. സി.വി. ഷിബു. കൽപ്പറ്റ..: എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിൽ മൺസൂൺ ട്രക്കിംഗ് നടത്തി. പർവതാരോഹകരുടെ സംഘടനയായ ഗ്ലോബ് ട്രക്കേഴ്സിന്റെ...
കൽപ്പറ്റ: ബാംബു വില്ലേജ് തൃക്കൈപ്പറ്റ കൂട്ടായ്മ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടമംഗലം എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് തൃക്കൈപ്പറ്റ ക്ലീൻ ഡ്രൈവ് നടത്തി. പ്ലാസ്റ്റിക്...
കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 -ന് പുത്തുമലയിൽ...
സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച കോഴി ഫാമിൽ പോലീസ് പരിശോധന. കൽപ്പറ്റ: വയനാട്ടിൽ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം വാഴവറ്റ പൂവണ്ണിക്കുംതടത്തിൽ വീട്ടിൽ അനൂപ് പി വി, ഷിനു...
വളരെ പ്രസക്തവും പ്രാസംഗികവുമായ സന്ദേശം