നാടിന്റെ ഭാവിയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന മയക്കുമരുന്ന് ഉള്‍പ്പെ ടെയുളള ലഹരി വിപത്തുകള്‍ക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തി ബത്തേരി നഗരസഭ. ലഹരിമുക്ത കേരളം സാധ്യമാക്കുന്നതിനുളള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ വിവിധ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സന്നദ്ധരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ സംയോജിപ്പിച്ചുളള ലഹരിമുക്തസേന നഗരസഭയില്‍ രൂപീകരിച്ചു. നഗരസഭ ചെയര്മാന് ടി.കെ രമേശ് അദ്ധ്യക്ഷനായും എക്സൈസ് വകുപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബെന്നി എന്നിവര്‍ കണ്‍വീനര്‍മാരായുളള മുനിസിപ്പല്‍തല സമിതിയാണ് രൂപീകരി ച്ചത്.
ലഹരി വിരുദ്ധ ക്യാമ്പെയിന്റ ഭാഗമായി വിവിധ രീതിയിലുള്ള പ്രചരണ പരിപാടികള്‍ നഗരസഭ പരിധിയില്‍ നടത്തും. ഒക്ടോബര്‍ 22 ന് സ്വതന്ത്ര മൈതാനിയില്‍ ലഹരി വിരുദ്ധ ദീപം തെളിയിക്കും. 24 ന് മുഴുവന്‍ വീടുകളിലും 25 ന് നഗരസഭയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍, സൈക്കിള്‍ റാലി തുടങ്ങിയവയും സംഘടിപ്പിക്കും. പോലീസ്, എക്സൈസ്, ആരോഗ്യ വിഭാഗം, സ്പോര്‍ട്സ് വിഭാഗം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സാമൂഹ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
നഗരസഭയില്‍ ചേര്‍ന്ന രൂപീകരണയോഗം ചെയര്മാന് ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ലിഷ, കെ.റഷീദ്, ഷാമില ജുനൈസ്, ടോംജോസ്, സാലി പൗലോസ്, കൗണ്‍സിലര്‍മാരായ കെ.സി യോഹന്നാന്, സി.കെ ആരിഫ്, നഗരസഭാ സെക്രട്ടറി എന്‍.കെ അലി അസ്ഹര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ് സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...