കേരള ലളിതകലാ അക്കാദമിയുടെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തി ന്റെയും സോളിഡാരിറ്റി വികസന കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യ ത്തില്‍ നടത്തുന്ന ‘ചമതി കളിമണ്‍ കലാശില്പശാലക്ക് മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ തുടക്കമായി. വി.ശിവദാസന്‍ എം.പി. ശില്പശാല ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനുളള പ്രവര്ത്ത നങ്ങള്‍ ലളിതകലാ അക്കാദമി ഏറ്റെടുക്കണമെന്നും അതിനുള്ള വേദിയായി ഇത്തരം ശില്‍പ്പശാലകളെ മാറ്റണമെന്നും എം.പി പറഞ്ഞു. കേരള ലളിത കലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് അധ്യക്ഷത വഹിച്ചു. ഒ.ആര് കേളു എം.എല്‍.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, വാര്‍ഡ് മെമ്പര്‍ സിനി ബാബു, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ശില്‍പ്പി ജി. രഘു, ജോസഫ് എം വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് ജില്ലയിലെ തെരഞ്ഞെടുക്ക പ്പെട്ട കലാപ്രവര്‍ത്തകര്‍, മണ്‍പാത്രനിര്‍മ്മാണം കുലത്തൊഴിലാക്കിയ സമൂഹങ്ങളില്‍ നിന്നും തദ്ദേശീയ സമൂഹങ്ങളില്‍ നിന്നുമുള്ള പഠിതാക്കളും ഉള്‍പ്പെടെ മുപ്പതിലേറെ പേര് ശില്പശാലയില് പങ്കെടുക്കുന്നുണ്ട്. 4 ദിവസം നീണ്ടു നില്ക്കുന്ന ശില്‍പ്പശാലയുടെ ഭാഗമായി സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കും.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...