മെഡിക്കൽ കോളേജ് മടക്കി മലയിൽ വേണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജനറല്‍ബോഡി യോഗം.

കല്‍പ്പറ്റ; പാംസ് ഓഡിറ്റോറിയത്തില്‍ വച്ച് വ്യാപാരി വ്യവസായി കോണ്‍ഗ്രസിന്റെജനറല്‍ബോഡി യോഗം നടത്തി. വ്യാപാരി വ്യവസായി കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വേണുഗോപാല്‍ കീഴ്‌ശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ കോളേജ് മടക്കി മലയില്‍ തന്നെ സ്ഥാപിക്കണമെന്നും ഇപ്പോള്‍ നിലവിലുള്ള മെഡിക്കല്‍ കോളേജ് വയനാടിന് ഒരു ഗുണവും ചെയ്യില്ല. പക്ഷെ അതിന്റെ പിന്നില്‍ കണ്ണൂര്‍ ലോബിയാണ് കളിക്കുന്നത് അതുകൊണ്ട് വ്യാപാരികള്‍ ഒന്നടക്കം പ്രതിഷേധവുമായി മുന്നോട്ടി റ ങ്ങണമെന്നും വ്യാപാരി വ്യവസായി കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ അടിയന്തിരമായി ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ 2012-ലെ ബജറ്റില്‍ കേരളം പ്രഖ്യാപിച്ച 5 മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ് വയനാട് മെഡിക്കല്‍ കോളേജ്.വയനാടിന്റെ അങ്ങേയറ്റത്ത് കണ്ണൂരിന്റെ ബോര്‍ഡറിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഇതുകൊണ്ട് ഒരു ഗുണവും ഇല്ല .മെഡിക്കല്‍ കോളേജ് മടക്ക മലയില്‍ തന്നെ സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സ് വയനാട് മെഡിക്കല്‍ കോളേജ് കമ്മിറ്റിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.2022/23വര്‍ഷത്തെ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ടായി പി.ഫൈസല്‍ പാപ്പിന,ജില്ലാ ജനറല്‍ സെക്രട്ടറിയായി എം. ജോണ്‍ മാതാ, ജില്ലാ ട്രഷറര്‍ രാമകൃഷ്ണന്‍ മൂര്‍ത്തൊടി, ജില്ലാ വൈസ് പ്രസിഡണ്ടായി സി .അലി , പി.വേണുഗോപാല്‍ചീരാല്‍ , ജില്ലാ സെക്രട്ടറിയായി നന്ദിഷ്മുട്ടില്‍ വര്‍ഗീസ് വി. ജെ. വാഴവറ്റ ,എ .സി. ബാലകൃഷ്ണന്‍ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തലാക്കുക, സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് പലിശരഹിത ലോണുകള്‍ ഏര്‍പ്പാടാക്കുക, വ്യാപാരികള്‍ക്ക്‌പെന്‍ഷന്‍ അനുവദിക്കുക ,കുത്തക കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ കാര്യങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.ഫൈസല്‍ പാപ്പിന അധ്യക്ഷതവഹിച്ചു, ജോണ്‍ മാതാ, അലി. സി, രാമകൃഷ്ണന്‍, മൂര്‍ത്തൊടി, വി. നന്ദീഷ്മുട്ടില്‍, വി. ജെ. വര്‍ഗീസ് വാഴവറ്റ, സി, വേണുഗോപാല്‍ ചീരാല്‍, എ , ബാലകൃഷ്ണന്‍, സി.പ്രസാദ് , സി. അനൂപ് മണിയങ്കോട്‌സെക്രട്ടറി പി.സുബൈര്‍ ഓണിവയല്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് പാൽചുരത്തിൽ ലോറി മറിഞ്ഞു ഒരാൾ മരിച്ചു: ഒരാൾക്ക് പരിക്ക്
Next post വയനാട് ഗവ: എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ സ്റ്റുഡൻ്റ്സ്- സ്റ്റാഫ് അസോസിയേഷൻ ടെക്നിക്കൽ ഫെസ്റ്റ് നാളെ തുടങ്ങും.
Close

Thank you for visiting Malayalanad.in