തലപ്പുഴ : വയനാട് ഗവൺമെൻ്റ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ സ്റ്റുഡൻ്റ്സ്- സ്റ്റാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന *ധ്രുവ’22* എന്ന ടെക്നിക്കൽ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. ഒക്ടോബർ 15, 16 തീയതികളിൽ കോളേജിൽ വച്ചാണ് നടത്തപ്പെടുന്നത്. ധ്രുവ’ 22 നോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കും, വിവിധ തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും വീക്ഷിക്കാൻ പറ്റുന്ന രീതിയിൽ പ്രദർശനങ്ങളും, പുതിയ രീതിയിലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗവും, വിനോദ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനു പുറമെ വിവിധ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളും ധ്രുവ യുടെ ഭാഗമായെത്തും.
Related News