മേപ്പാടി: റോഡപകടങ്ങളിലും,അടിയന്തര ഘട്ടങ്ങളിലും അപകടങ്ങളിൽ പെടുന്നവരെ സംഭവസ്ഥലത്തും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും സ്വീകരിക്കേണ്ട ശസ്ത്രീയമായ അടിയന്തര ചികിൽസാ മാർഗ്ഗങ്ങളും ജീവൻ രക്ഷാ മാർഗ്ഗങ്ങളും തെരുവിൽ പ്രദർശിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഹോസ്പിറ്റൽസും സംയുക്തമായി സംസ്ഥാനത്തുടനീളം നടത്തിവരുന്ന, രാജ്യത്തെ തന്നെ ആദ്യത്തെ ട്രോമാകെയർ ബോധവൽക്കരണ യാത്രയുടെ വയനാട് ജില്ലയിലെ പര്യടനം അവസാനിച്ചു. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്. റോഡപകടങ്ങളിലും പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലും ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റര്‍ ഹോസ്പിറ്റൽസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തിവരുന്ന ”ബി ഫസ്റ്റ്” പദ്ധതിയുടെ ഭാഗമാണ് ” സുരക്ഷ 2022” റോഡ്ഷോ. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സംഭവിക്കുന്ന മരണങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ആസ്റ്റര്‍ മിംസിലെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെയും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരും യാത്രയുടെ ഭാഗമായി കൂടെ ഉണ്ട്. മാനന്തവാടി സെൻ്റ് മേരീസ് കോളേജിൽ വെച്ച് ജില്ലയിലെ ഉദ്ഘാടനം ഡിവൈഎസ്പി എ.പി ചന്ദ്രൻ നിർവ്വഹിച്ച യാത്ര പനമരം ബസ് സ്റ്റാൻ്റ് പരിസരത്ത് വൈസ് പ്രസിഡൻ്റ് തോമസ് പാറക്കാലായിലും, മുട്ടിൽ ഡബ്ല്യുഎംഒ ക്യാമ്പസിൽ പ്രിൻസിപ്പൽ ഡോ. ടി പി മുഹമ്മദ് ഫരീദും, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്ന ഷോ മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്തയും പര്യടനത്തിന്റെ ഉൽഘാടനം നിർവഹിച്ചു. യാത്രയുടെ സമാപനം കുറിച്ചുകൊണ്ടുള്ള ഷോ കൽപ്പറ്റ എസ്കെ എംജെ സ്കൂളിൽ കൽപ്പറ്റ ഡിവൈഎസ്പി ജേക്കബ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ അനിൽ കുമാർ, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലൻങ്കോടൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ ഷാനവാസ് പള്ളിയാൽ എന്നിവർ സംസാരിച്ചു. മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ 17 ന് റോഡ്ഷോ കോഴിക്കോട് സമാപിക്കും.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...