ശ്രീരാമനായി പ്രഭാസ്; ത്രിഡി ചിത്രം ആദിപുരുഷിൻ്റെ ടീസർ എത്തി

ത്രീ–ഡി സാങ്കേതികവിദ്യയില്‍ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിൻ്റെ ടീസർ പുറത്തിറക്കി. അയോധ്യയിൽ സരയൂ നദിക്കരയിൽ നടന്ന പ്രൗഢ ഗംഗീരമായ ചടങ്ങിലായിരുന്നു ടീസർ റിലീസ് ചെയ്തത്. പാൻ ഇന്ത്യൻ താരം പ്രഭാസിനൊപ്പം ചിത്രത്തിലെ നായിക കൃതി സനോൻ , സംവിധായകൻ ഓം റൗട്ട്, നിർമ്മാതാക്കളായ ഭൂഷൺ കുമാർ, കൃഷ്ണ കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. കൃതി സനോൻ ആണ് ചിത്രത്തിലെ നായിക. നടൻ സണ്ണി സിംഗും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്ത ചിത്രം ജനുവരി 12 ന് പ്രദര്‍ശനത്തിനെത്തിക്കും. ഛായാഗ്രഹണം – ഭുവൻ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുർ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Leave a Reply

Your email address will not be published. Required fields are marked *

Previous post കോടിയേരി ബാലകൃഷ്ണന് മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ സ്റ്റെഫാനോസ് ആദരാഞ്ജലി അർപ്പിച്ചു
Next post കെ.പി.എസ്.ടി.എ വൈത്തിരി ഉപജില്ല സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി
Close

Thank you for visiting Malayalanad.in