നെന്‍മേനി എ.ബി.സി.ഡി ക്യാമ്പ്: 1554 പേര്‍ക്ക് ആധികാരിക രേഖകൾ.

രണ്ട് ദിവസങ്ങളിലായി നെന്മേനിയില്‍ നടന്ന എ.ബി.സി.ഡി ക്യാമ്പില്‍ 1554 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 568 ആധാര്‍ കാര്‍ഡുകള്‍, 409 റേഷന്‍ കാര്‍ഡുകള്‍, 663 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 515 ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍, 29 മരണ സര്‍ട്ടിഫിക്കറ്റ്, 135 ബാങ്ക് അക്കൗണ്ട്, 710 ഡിജിലോക്കര്‍, 73 വീട്ടു നമ്പര്‍, 116 ആരോഗ്യ ഇന്‍ഷുറന്‍സ് 1343 മറ്റു സേവനങ്ങള്‍ എന്നിവയടക്കം 4561 സേവനങ്ങള്‍ ക്യാമ്പിലൂടെ നല്‍കാന്‍ കഴിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ ടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് കോളിയാടി ഫാ. ജേക്കബ് മനയത്ത് മെമ്മോറിയല്‍ പാരിഷ് ഹാളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നെന്‍മേനി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപിപ്പിച്ചത്. തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ ടി മിഷന്‍, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, റവന്യു തുടങ്ങി 18 വിഭാഗം ഓഫീസുകളാണ് ക്യാമ്പില്‍ പ്രവര്‍ത്തിച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അക്ഷയ കേന്ദ്രം ഒരുക്കിയിട്ടുള്ള ഗോത്ര സൗഹൃദ കൗണ്ടറുകള്‍വഴിയും സേവനങ്ങള്‍ ലഭ്യമാകും. സമാപന സമ്മേളനം സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എടക്കല്‍ മോഹനന്‍, അനീഷ് ബി നായര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, ഷാജി കോട്ടയില്‍, ടി.ഡി.ഒ ജി. പ്രമോദ്, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, പഞ്ചായത്ത് അസി. സെക്രട്ടറി സി. പ്രമോദ്, ടി.ഇ.ഒ കെ.ആര്‍ ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ണൂർ ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഞായറാഴ്ച
Next post ഗാന്ധിജിയെ സ്മരിച്ച് ആദ്യകാല കോൺഗ്രസ് പ്രവർത്തകരെ ആദരിച്ച് നല്ലൂർ നാട് മണ്ഡലം കമ്മിറ്റി.
Close

Thank you for visiting Malayalanad.in