രണ്ട് ദിവസങ്ങളിലായി നെന്മേനിയില് നടന്ന എ.ബി.സി.ഡി ക്യാമ്പില്‍ 1554 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 568 ആധാര്‍ കാര്‍ഡുകള്‍, 409 റേഷന്‍ കാര്‍ഡുകള്‍, 663 ഇലക്ഷന് ഐഡി കാര്‍ഡുകള്‍, 515 ജനന സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍, 29 മരണ സര്‍ട്ടിഫിക്കറ്റ്, 135 ബാങ്ക് അക്കൗണ്ട്, 710 ഡിജിലോക്കര്‍, 73 വീട്ടു നമ്പര്‍, 116 ആരോഗ്യ ഇന്‍ഷുറന്‍സ് 1343 മറ്റു സേവനങ്ങള്‍ എന്നിവയടക്കം 4561 സേവനങ്ങള്‍ ക്യാമ്പിലൂടെ നല്കാന് കഴിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐ ടി വകുപ്പ്, അക്ഷയ, തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവര്‍ഗ വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് കോളിയാടി ഫാ. ജേക്കബ് മനയത്ത് മെമ്മോറിയല്‍ പാരിഷ് ഹാളില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നെന്മേനി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ മാനന്തവാടി സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടമാണ് ക്യാമ്പ് ഏകോപിപ്പിച്ചത്. തദ്ദേശ സ്വയംഭരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഐ ടി മിഷന്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, റവന്യു തുടങ്ങി 18 വിഭാഗം ഓഫീസുകളാണ് ക്യാമ്പില്‍ പ്രവര്‍ത്തിച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അക്ഷയ കേന്ദ്രം ഒരുക്കിയിട്ടുള്ള ഗോത്ര സൗഹൃദ കൗണ്ടറുകള്‍വഴിയും സേവനങ്ങള്‍ ലഭ്യമാകും. സമാപന സമ്മേളനം സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എടക്കല്‍ മോഹനന്, അനീഷ് ബി നായര്‍, സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, ഷാജി കോട്ടയില്‍, ടി.ഡി.ഒ ജി. പ്രമോദ്, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, പഞ്ചായത്ത് അസി. സെക്രട്ടറി സി. പ്രമോദ്, ടി.ഇ.ഒ കെ.ആര് ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...