കമ്പളക്കാട്: കമ്പളക്കാട് ജനമൈത്രി പോലീസ് ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി ബി ‘ ലെവൽ ‘ ഷട്ടിൽ ടൂർണമെന്റ് ഇന്ന് കമ്പളക്കാട് പള്ളിമുക്ക് സ്മാഷ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു.ടൂർണമെൻ്റിൽ 20 ഓളം ടീമുകൾ പങ്കെടുത്തു.പഞ്ചായത്ത് അംഗം ലത്തീഫ് മേമാടന്റെ അധ്യക്ഷതയിൽ ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ജില്ലാ നാർകോട്ടിക് സെൽ ഡി വൈ എസ് പി ശ്രീ.എം യു ബാലകൃഷ്ണൻ നിർവ്വഹിച്ചു . കമ്പളക്കാട് പോലീസ് ഇൻസ്പെക്ടർ എം എ സന്തോഷ് , സ്മാഷ് ഇൻഡോർ സ്റ്റേഡിയം ചെയർമാൻ കെ കെ മൊയ്തു, ഷൈജൽ വി സി, കെ വി ഹരിദാസൻ മുരളീധരൻ കളരിപൊയിൽ, കെ അജിത്, സി പി ഒ ഇർഷാദ് മുബാറക്, വി കമറുദ്ധീൻ എന്നിവർ സംസാരിച്ചു. ടൂർണമെന്റിൽ ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള ജനമൈത്രി ട്രോഫിയും ക്യാഷ് അവാർഡും ഷബീർ & അഷറഫ് അൻസാർ & സജീർ സ്മാഷ് കമ്പളക്കാട് ടീമുകൾ നേടി. പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു .
