തിരുവനന്തപുരം:
വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് വൈകിട്ട് 3 ന് മേരി മാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഒ.ആര്. കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ.എസ്. ദീപ റിപ്പോര്‍ട്ട് അവതരിപ്പിക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡണ്ട് ജസ്റ്റിന് ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്.ബാലകൃഷ്ണന്, ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഗംഗ സിങ്, പാലക്കാട് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ്ലൈഫ്) മുഹമ്മദ് ഷബാബ് തുടങ്ങിയവര്‍ സംസാരിക്കും. വനാതിര്‍ത്തികളില്‍ മഞ്ഞള്‍, തുളസി ഔഷധ സസ്യ നടീല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.
വാരാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച്ച രാവിലെ 7 മുതല്‍ 9 വരെ കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് സൈക്കിള്‍ റാലി നടത്തും. മേരിമാതാ കോളേജില്‍ രാവിലെ 10 മുതല്‍ ഫോട്ടോ പ്രദര്‍ശനം, വനഉത്പന്നങ്ങളുടെ പ്രദര്‍ശനം, നാടന്‍ പാട്ട് എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 8 വരെ നടക്കുന്ന വാരാഘോഷത്തിന് നോര്‍ത്ത് വയനാട് ഡിവിഷനാണ് നേതൃത്വം നല്‍കുന്നത്.
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...