താമരശ്ശേരി: കൗതുക കാഴ്ചയായി കോടഞ്ചേരി ടൗണിൽ ഉടുമ്പ്. വന്യജീവി സംരക്ഷണ നിയമത്തിനുള്ളിൽ പെടുന്ന ഉടുമ്പ് ഇന്നലെ രാത്രിയിൽ അങ്ങാടിയിൽ കടകൾക്ക് മുന്നിൽ കൂടിയാണ് കടന്നു പോയത്. . പൊന്നുടുമ്പ് ഇനത്തിൽ പെടുന്നതാണ് ഇതെന്ന് കരുതുന്നു.
ഏറെനേരം അങ്ങാടിയിലും മറ്റു കടകളുടെ മുന്നിൽ കൂടി കടന്നു പോയ വലിയ ഉടുമ്പ് ആർക്കും ഒരു ശല്യം കൂടാതെ തിരിച്ചുപോവുകയും ചെയ്തു. ഈയടുത്തകാലത്തായി വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്…